കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

നാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി; സംരക്ഷണ കളരിയായി പെരിങ്ങോട്ടുകര

പെരിങ്ങോട്ടുകര : പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പ്രതിമാസ പ്രഭാഷണ പരിപാടിയിൽ പെരിങ്ങോട്ടുകരയിലെ ‘നാടൻ നെല്ലി’നങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ സംരക്ഷണ വയലിലെ 570 നെല്ലിനങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.

പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ വയൽ.

ഇന്ത്യയുടെ അരി ഉൽപാദനത്തെക്കുറിച്ചും കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയെക്കുറിച്ചും പ്രതിപാദിക്കുന്നതിന് മുൻപ് ആമുഖമായിട്ടായിരുന്നു പരാമർശം.‘‘ കേരളത്തിലെ തൃശൂർ ജില്ലയിൽ വയലിൽ 570 ഇനം നെൽക്കൃഷി ചെയ്യുന്ന ഗ്രാമമുണ്ട്. ഇതിൽ പ്രാദേശിക ഇനങ്ങൾ, ഔഷധ ഇനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതു കൃഷി മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള വലിയ പ്രചാരണം കൂടിയാണ്’’–പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ നെല്ലിനങ്ങളും കർണാടക, തമിഴ്നാട്, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെ നെല്ലിനങ്ങളും ഇവിടെയുണ്ട്. സുഗന്ധ–ഔഷധ ഇനങ്ങളും മട്ട അരികളും കറുപ്പ് അരികളും അടക്കം നെല്ലിനങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.

മൂന്നര ഏക്കറിലെ കൃഷിയിടത്തിൽ 2 മീറ്റർ വീതിയിലും നീളത്തിലും പ്ലോട്ടുകളാക്കിയാണ് കൃഷി. നിറത്തിലും രൂപത്തിലും ഉയരത്തിലും വ്യത്യസ്തങ്ങളായ ഇനങ്ങൾ കാണാൻ ഒട്ടേറെപ്പേർ ഇവിടെ എത്താറുണ്ട്. നേപ്പാൾ, ബർമ എന്നിവിടങ്ങളിലെ ഇനങ്ങളും തായ്‌ലൻഡിലുള്ള മൂന്നിനങ്ങളുമാണ് വിദേശികൾ. ഓരോ ഇനത്തിന്റെയും വിളവെടുപ്പ് സമയം വ്യത്യസ്തമായതിനാൽ ഒന്നര മാസമെങ്കിലും നീണ്ടുനിൽക്കും കൊയ്ത്ത്. എ.യു.രഘുരാമപ്പണിക്കർ, ഋഷികേശ് പണിക്കർ, എ.വി.രാഹുൽ എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...