കേരള വാർത്ത

മഞ്ഞ് കാണാൻ ഇനി മറ്റൊരിടത്തും പോകേണ്ട; പൂജ്യം ഡിഗ്രിയിലെത്തി കേരളത്തിലെ ജില്ല

മൂന്നാര്‍: ആദ്യമായി മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായ തണുപ്പ് കൂടി വരികയായിരുന്നു. ഇന്ന് പുലർച്ചെ ആണ് താപനില പൂജ്യം തൊട്ടത്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് ഇന്ന് തണുപ്പ് പൂജ്യത്തിലെത്തിയത്. ദേവികുളം ഭാഗത്തും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. പുൽതകിടികളിലും വാഹനങ്ങൾക്ക് മുകളിലും മഞ്ഞ് പുതച്ച് കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

തിങ്കളാഴ്ച മുതലായിരുന്നു മൂന്നാറിൽ തണുപ്പ് കൂടി തുടങ്ങിയത്. തിങ്കളാഴ്ചയായിരുന്നു സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില തിങ്കളാഴ്ച രാവിലെ മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തിയത്. താപനില പൂജ്യത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. രാത്രി തണുപ്പ് തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്.

ക്രിസ്‌മസ്, പുതുവത്സര അവധിയായതിനാൽ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കർണാടകയിലും തണുപ്പേറുകയാണ്. സംസ്ഥാനത്ത് ശീതക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വിജയപുരയിലാണ്. ഇന്നലെ ഏഴ് ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില ആറ് ഡിഗ്രി വരെ താഴാമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...