കായികം

അഹമ്മദാബാദിൽ പ്രോട്ടീസിനെ വീഴ്ത്തി; ഇന്ത്യക്ക് ‍ടി20 പരമ്പര

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് കീഴടക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയർത്തിയ 231 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. ഇന്ത്യക്കായി തിലക് വർമയും ഹാർദിക് പാണ്ഡ്യയും അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ വരുൺ ചക്രവർത്തി നാലുവിക്കറ്റുമെടുത്തു.അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മൂന്ന് മത്സരങ്ങൾ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയും വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ ക്വിന്റൺ ഡി കോക്ക് അടിച്ചുതകർത്തതോടെ ടീം നാലോവറിൽ 52 റൺസെടുത്തു. പവർ പ്ലേ അവസാനിക്കുമ്പോൾ സ്‌കോർ 67 ലെത്തി. ആ ഘട്ടത്തിൽ 47 റൺസും ഡി കോക്കിന്റെ ബാറ്റിൽ നിന്നായിരുന്നു. ഏഴാം ഓവറിൽ 13 റൺസെടുത്ത റീസ ഹെൻഡ്രിക്‌സ് മടങ്ങി.

പിന്നാലെ ഡി കോക്ക് അർധസെഞ്ചുറി തികച്ചു. 30 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വൺ ഡൗണായി ഇറങ്ങിയ ഡെവാൾഡ് ബ്രവിസും ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ചതോടെ ടീം പത്തോവറിൽ 118 റൺസെടുത്തു. എന്നാൽ പിന്നീട് പ്രോട്ടീസ് ബാറ്റർമാരെ കൂടാരം കയറ്റി ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്. 35 പന്തിൽ നിന്ന് 65 റൺസെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഡെവാൾഡ് ബ്രവിസ്(31), എയ്ഡൻ മാർക്രം(6), ഡൊണോവൻ ഫെരെയ്‌ര (0) എന്നിവർ പുറത്തായി. മാർക്രമിനെയും ഫെരെയ്‌രയെയും പുറത്താക്കി വരുൺ ചക്രവർത്തിയാണ് പ്രോട്ടീസിനെ പ്രതിരോധത്തിലാക്കിയത്. അതോടെ പ്രോട്ടീസ് 135-5 എന്ന നിലയിലേക്ക് വീണു.

ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ജേവിഡ് മില്ലർ 18 റൺസും ജാേർജ് ലിൻഡെ 16 റൺസുമെടുത്തും കൂടാരം കയറി. മാർകോ യാൻസൻ 14 റൺസുമെടുത്തു. ഒടുവിൽ 200 റൺസിന് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി വരുൺ ചക്രവർത്തി നാലുവിക്കറ്റെടുത്തു.

നേരത്തേ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 231 റൺസാണെടുത്തത്. സഞ്ജു സാംസണും അഭിഷേക് ശർമയും പവർപ്ലേയിൽ തകർത്തടിച്ചാണ് തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ അഭിഷേക് ശർമയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തകർത്തടിച്ചത്. ആദ്യ രണ്ടോവറിൽ ടീം 25 റൺസെടുത്തു. പിന്നാലെ സഞ്ജുവും അടിച്ചുകളിച്ചതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. നാലാം ഓവറിൽ മൂന്നുഫോറുകളടക്കം 14 റൺസാണ് സഞ്ജു കണ്ടെത്തിയത്. അഞ്ചോവറിൽ ടീം 56 റൺസിലെത്തി. എന്നാൽ ആറാം ഓവറിൽ അഭിഷേക് ശർമ പുറത്തായി. 21 പന്തിൽ നിന്ന് 34 റൺസെടുത്താണ് താരം മടങ്ങിയത്.

അഭിഷേക് പുറത്തായെങ്കിലും തിലക് വർമയും സഞ്ജുവും സ്‌കോറുയർത്തി. ഇരുവരും വെടിക്കെട്ട് നടത്തിയതോടെ ഒൻപത് ഓവറിൽ ഇന്ത്യ 97 റൺസിലെത്തി. പിന്നാലെ സഞ്ജു മടങ്ങി. 22 പന്തിൽ നിന്ന് 37 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ നായകൻ സൂര്യകുമാർ ഇക്കുറിയും നിരാശപ്പെടുത്തി. ഏഴുപന്തിൽ നിന്ന് അഞ്ച് റൺസെടുത്ത് നായകൻ കൂടാരം കയറി.

പിന്നീട് തിലക് വർമയും ഹാർദിക് പാണ്ഡ്യയും മൈതാനത്ത് വെടിക്കെട്ടിന് തിരികൊളുത്തുന്നതാണ് കണ്ടത്. ഹാർദിക് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംതൊടീച്ചില്ല. 14-ാം ഓവറിൽ 27 റൺസാണ് ടീം അടിച്ചെടുത്തത്. തിലക് വർമ അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 15 ഓവറിൽ 170 റൺസിലെത്തി. പ്രോട്ടീസ് ബൗളർമാരെ പലതവണ അതിർത്തികടത്തിയ ഹാർദിക് 16 പന്തിൽ അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. യുവരാജ് സിങ്ങിന് ശേഷം ടി20 യിൽ ഇന്ത്യക്കായി അതിവേഗം അർധസെഞ്ചുറി തികയ്ക്കുന്ന താരമായി പാണ്ഡ്യ മാറി.

പിന്നാലെ ഇന്ത്യ 18 ഓവറിൽ ഇരുന്നൂറ് കടക്കുകയും ചെയ്തു. അവസാന ഓവറിൽ പാണ്ഡ്യയും തിലകും പുറത്തായി. 25 പന്തിൽ നിന്ന് അഞ്ച് വീതം ഫോറുകളും സിക്സറുകളും അടക്കം 63 റൺസെടുത്താണ് പാണ്ഡ്യ പുറത്തായത്. തിലക് വർമ 42 പന്തിൽ നിന്ന് 73 റൺസെടുത്തു.ഒടുവിൽ 20 ഓവറിൽ 231 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി, അടപടലം പൂട്ടി ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്: 2024ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യയോട് പകരംവീട്ടി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ...

അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെത്തുടർന്ന് തെരുവിൽ...

കായികം

നാലില്‍ നാല്, എല്ലാ കളികളും വിജയിച്ച് ടീം ഇന്ത്യ; ഇനി സൂപ്പര്‍ എട്ടില്‍ കാണാം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയവുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സിനെതിരായ...

അന്താരാഷ്ട്ര വാർത്തകായികം

ടി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ

ന്യൂഡൽഹി: സിംബാബ്‌വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന...