അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കിൽനിന്ന്‌ മുക്തനാകാത്തതോടെയാണ് സായ് സുദർശനെ ടീമിൽനിന്ന് ഒഴിവാക്കിയത്.

കാൽവിരലിനേറ്റ പരിക്കിൽനിന്ന് സുദർശൻ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ, ലങ്കയ്ക്കെതിരായ പരമ്പരയിൽ കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. പകരം സർഫറാസ് ഖാൻ കളിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലേക്കാണ് സർഫറാസിനെ അവസാനമായി ഇന്ത്യൻ ടീമിലെടുത്തത്. എന്നാൽ, ഒരു മത്സരത്തിൽ പോലും കളിച്ചില്ല. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആറ് ഇന്നിങ്സുകളിലായി 171 റൺസ് നേടിയെങ്കിലും ആ പരമ്പരയ്ക്ക് ശേഷം ടീമിലെ സ്ഥാനം നിലനിർത്താനായില്ല.

ടീം പ്രഖ്യാപിച്ചതിനുശേഷം ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തേ പേസ് ബൗളർ ജസ്പ്രീത് ബുംറയേയും ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധന സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നു. ഓഗസ്റ്റ് 15-നാണ് ആദ്യടെസ്റ്റ് ആരംഭിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...