കൗതുകങ്ങൾശാസ്ത്രീയം

മരുന്നുകളില്ല, ഡോക്ടർമാരുടെ നിർദ്ദേശങ്ങളില്ല; 111-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു,​ രഹസ്യം പങ്കുവച്ച് വയോധിക

ബെ‌യ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ വയോധിക. കിഴക്കൻ ചൈനയിലെ ജിയാം‌ഗ്‌സു പ്രവിശ്യയിലെ റുഗാവോയിലുള്ള വാംഗ് ഗൈയിംഗ് എന്ന മുതുമുത്തശ്ശിയാണ് ലളിതമായ ജീവിതശൈലിയിലൂടെ ലോകശ്രദ്ധ നേടുന്നത്. നൂറുവയസിനു മുകളിൽ പ്രായമുള്ള ആളുകൾ ഏറ്റവും കൂടുതൽ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് റുഗാവോ.

അഞ്ച് തലമുറകൾ ഒത്തുകൂടുന്ന കുടുംബം


നൂറു വയസ് പിന്നിട്ടതിനുശേഷവും നിലക്കടലയും തണ്ണിമത്തനും വിളവെടുക്കുന്ന ജോലികളിൽ സജീവമായിരുന്ന വ്യക്തിയാണ് വാംഗ്. അഞ്ച് തലമുറകളുള്ള വലിയൊരു കുടുംബത്തോടൊപ്പമാണ് ഇപ്പോൾ വാംഗിന്റെ താമസം. ഇവരുടെ 60 കാരനായ കൊച്ചുമകൻ അടക്കം കുടുംബത്തിലുണ്ട്. പ്രായത്തിൽ അവശതകൾ വന്നെങ്കിലും ഇപ്പോഴും മാനസികമായ ഉണർവും ഊർജ്ജവും ഈ വയോധികയ്ക്കുണ്ട്. തനിക്ക് പ്രായമായതായി താൻ കണക്കാക്കുന്നില്ലെന്നാണ് വാംഗ് പലപ്പോഴും പറയാറുള്ളത്.

ദീർഘായുസിനു പിന്നിലെ ശീലങ്ങൾ


വാംഗ് തന്റെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും പാലിക്കുന്ന ലളിതമായ ശീലങ്ങളാണ് ആരോഗ്യത്തിന്റെയും ദീർഘായുസിന്റേയും പിന്നിലെന്ന് അവർ തന്നെ പറയുന്നു. തുണികൾ മടക്കിവയ്ക്കൽ അടക്കമുള്ള ചെറിയ വീട്ടുജോലികൾ വാംഗ് തന്നെയാണ് സ്വയം ചെയ്യാറുള്ളത്. ശരീരം അനങ്ങിക്കൊണ്ടിരിക്കുന്നത് കൈകാലുകളുടെ ആരോഗ്യത്തിനും രക്തയോട്ടത്തിനും നല്ലതാണെന്നാണ് ഇവരുടെ പക്ഷം.

മിതമായ ഭക്ഷണക്രമമാണ് വാംഗിന്റേത്. ദഹിക്കാൻ എളുപ്പമായതിനാൽ ഏറെ ഇഷ്ടപ്പെടുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. രാത്രി ഏഴ് മണിക്ക് ഉറങ്ങാൻ കിടക്കുന്ന വാംഗ് രാവിലെ ഏഴ് മണിവരെ ഉറങ്ങും. കൂടാതെ ദിവസവും ഒന്നോ രണ്ടോ തവണയുള്ള പകൽ ഉറക്കങ്ങളും ശീലമാക്കിയിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ദേഷ്യപ്പെടാതിരിക്കുക, ആരോടും പകരം വീട്ടാതിരിക്കുക എന്നതാണ് മറ്റൊരിഷ്ടം. ദിവസവും ചുരുങ്ങിയത് ഒരു നല്ല കാര്യമെങ്കിലും ചെയ്യുക വാംഗ് ജീവിതത്തിൽ പാലിക്കുന്ന നിയമമാണ്.

റുഗാവോയിലെ പ്രകൃതി


ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം, ഈ പ്രദേശത്തെ ധാതുക്കൾ നിറഞ്ഞ മണ്ണും അവിടത്തെ വിളകളും ഇവിടുത്തെ ജനങ്ങളുടെ ദീർഘായുസ്സിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 100 വയസ്സിനു മുകളിലുള്ള 672 പേരാണ് ഈ നഗരത്തിൽ മാത്രം ജീവിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...