ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം : കേരളത്തിലും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് വിദ്യാർത്ഥിസംഘടനകൾ. വിദ്യാർത്ഥികളെ തല്ലിച്ചതയ്‌ക്കുന്നതിനെതിരെ 23, 24 തീയതികളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ്‌യു അറിയിച്ചു.

അതേസമയം, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതടക്കം പരീക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ഡൽഹിയിൽ നടത്തുന്ന സമരത്തിനു കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറുകയാണ്. ജന്തർ മന്തറിലെ തങ്ങളുടെ പ്രതിഷേധം തുടരാനാണു സിജെപിയുടെ തീരുമാനം.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഡൽഹിയിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ വെള്ളിയാഴ്‌ച അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും.

അതേസമയം, തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജിലൂടെ ജന്തർ മന്തറിൽ നിന്നു പ്രക്ഷോഭകരെ ഒഴിപ്പിച്ചെങ്കിലും അവർ വീണ്ടും അവിടെ സമരപ്പന്തൽ ഉയർത്തി പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം സിജെപിയുടെ പാർലമെന്‍റ് മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കേരള ഹൗസിനു സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വൻ തോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്കു മർദനമേൽക്കുകയുണ്ടായി.

സിജെപി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സമരപ്പന്തലിൽ ജൂൺ 28 മുതൽ നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജൂലൈ 18ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടർന്നു. സിജെപി പ്രവർത്തകരുടെ പാർലമെന്‍റ് മാർച്ച് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരിക്കുമെന്നാണ് സോനം വാങ്ചുക്ക് അവകാശപ്പെട്ടത്.

ഇതിനിടെയാണ് സമരത്തിനു നേരേയുണ്ടായ പൊലീസ് നടപടിക്കെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച രാഹുലും പ്രിയങ്ക ഗാന്ധി വാദ്‌രയും കെ.സി. വേണുഗോപാലും ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടതുപക്ഷവും അരവിന്ദ് കെജ്‌രിവാളും ശരദ് പവാറും അഖിലേഷ് യാദവും അടക്കം പ്രതിപക്ഷ നേതാക്കളും സിജെപി പ്രക്ഷോഭത്തിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ആരോപണം. അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമെന്നു ബിജെപി ആരോപിക്കുന്നുണ്ട്. . തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പിന്നോട്ടില്ലെന്ന നിലപാടിലാണു സിജെപി പ്രവർത്തകർ. ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പുറമെ രണ്ട് ആവശ്യങ്ങൾ കൂടിയാണു സിജെപി ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നിവയാണ് ഇവ. . എന്തായാലും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കേണ്ടതുണ്ട്. ചർച്ചയിലൂടെയാണ് പരിഹാരങ്ങൾ തെളിയേണ്ടത്.

രാജ്യത്തെ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പൊതുപരീക്ഷ “നീറ്റ് ‘ നടത്തുന്നത് ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ). 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നത് അതീവ ഗുരുതരമായ കുറ്റമാണ് എന്നതിൽ യാതൊരു സംശയവുമില്ല. ആ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയ മാനസിക സമ്മർദം ചെറുതൊന്നുമല്ല. ആദ്യ പരീക്ഷ എളുപ്പമാവുകയും എംബിബിഎസ് പ്രവേശനം ഉറപ്പിക്കുകയും ചെയ്ത കുട്ടികൾക്കു പ്രത്യേകിച്ച് എത്ര വലിയ മാനസിക സംഘർഷമാണ് അടുത്ത പരീക്ഷയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പാളിച്ചകൾ എന്നു തന്നെ പറയണം. ഈ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷാ നടത്തിപ്പിലുള്ള വിശ്വാസം ആവർത്തിച്ചു ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നതും യാഥാർഥ്യമാണ്.

ഈ നില മാറണം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. നീറ്റിന്‍റെ കാര്യത്തിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ ആവശ്യമാണ്. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരായ മുഴുവൻ പേർക്കും കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. അതേസമയം തന്നെ അതിന്‍റെ പേരിലുള്ള പ്രക്ഷോഭം കൈവിട്ടുപോകാതിരിക്കാനും എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാവണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....