കേരള വാർത്ത

ഒളിവിലിരുന്ന് കരുനീക്കി രാഹുൽ മാങ്കൂട്ടത്തിൽ; പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മൂന്ന് തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചത്. ചിത്രങ്ങൾ, വാട്‌സാപ്പ് ചാറ്റുകളുടെ ഹാഷ്‌വാല്യു സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവയാണ് അവ. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ സമർപ്പിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിന് വേണ്ടി അഭിഭാഷകനാണ് കോടതിയിൽ തെളിവ് നൽകിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.

അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

രാ​ഹു​ലിന്റെ​ ​പാ​ല​ക്കാ​ട് ​കു​ന്ന​ത്തൂ​ർ​ ​മേ​ട്ടി​ലെ​ ​ഫ്ലാ​റ്റി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ഇന്നലെ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തിയിരുന്നു.​ ​എ​ന്നാ​ൽ​ ​യു​വ​തി​ ​എ​ത്തി​യ​ ​ദി​വ​സ​ത്തെ​ ​സി സി​ ​ടി​വി​ ​ദൃ​ശ്യം​ ​ല​ഭി​ച്ചി​ട്ടില്ല.​ ​ഇ​വി​ടെ​യെ​ത്തി​ച്ചും​ ​പീ​ഡി​പ്പി​ച്ചു​വെ​ന്ന​ ​യു​വ​തി​യു​ടെ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​എ​ന്നാ​ൽ​ ​സി സി​ ​ടി ​വി​യു​ടെ​ ​ഡി വി ആ​റി​ൽ​ ​യു​വ​തി​ ​പ​റ​ഞ്ഞ​ ​സമയത്തെ​ ​ദൃ​ശ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കുറ്റത്തിന് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.

ഇന്നലെ വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ.ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോസ്റ്ര് ചെയ്ത വീഡിയോ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.

കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ.ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമപരമായി നേരിടുമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.

കൂടുതൽപേരെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...