കേരള വാർത്ത

ഒരു വിഭാഗം വിദേശികൾക്ക് കേരളം മടുത്തോ? പകരം മറ്റൊരു രാജ്യത്തേക്ക് പറക്കുന്നു, കാരണം

കൊച്ചി: കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലും യൂറോപ്പുകാർ കുറയുന്നു. കേരളത്തിന് പകരം ശ്രീലങ്ക തിരഞ്ഞെടുക്കുന്ന യൂറോപ്പുകാരുടെ എണ്ണം അഞ്ചുവർഷത്തിനിടെ വർദ്ധിച്ചു. ശ്രീലങ്കയിലെ വിനോദസഞ്ചാര സ്ഥാപനങ്ങൾ യൂറോപ്യൻ കമ്പനികൾ വാങ്ങുകയും നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം യൂറോപ്യൻ ഏജൻസികൾ ശ്രീലങ്കയ്ക്ക് മുൻഗണന നൽകുന്നു. ജർമ്മൻ സഞ്ചാരികളെയും ശ്രീലങ്ക ആകർഷിക്കുന്നുണ്ട്.

യൂറോപ്പിലെ വിമാനത്താവളങ്ങളിൽനിന്ന് ശ്രീലങ്കയിലേക്ക് നേരിട്ട് ശ്രീലങ്കൻ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനങ്ങളായതിനാൽ നിരക്കും കുറവാണ്. യൂറോപ്പിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങളില്ല. ഡൽഹിയിലോ മുംബയിലോ ബംഗളൂരുവിലോ ഇറങ്ങണം. അവിടെനിന്ന് കേരളത്തിലെത്താൻ വലിയതുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇതും സഞ്ചാരികൾ വഴിമാറാൻ കാരണമാണ്.

യൂറോപ്പുകാർ വഴിമാറുന്നത് കേരളത്തിലെ ആയുർവേദ, വെൽനസ് മേഖലയെ ബാധിക്കുമെന്ന് സംരംഭകർ പറഞ്ഞു. എല്ലാ സീസണുകളിലും ഇടപാടുകാരെ ലഭിക്കാൻ വിഷമം നേരിടുന്നുണ്ട്. വിമാന, താമസ, യാത്രാസൗകര്യങ്ങൾക്ക് കേരളത്തേക്കാൾ കുറഞ്ഞനിരക്ക് ശ്രീലങ്ക നൽകുന്നതും തിരിച്ചടിയാണെന്ന് സംരംഭകർ പറയുന്നു.

ബീച്ചുകൾക്ക് സമീപം താമസിച്ച് ചികിത്സതേടാൻ താത്പര്യപ്പെടുന്നവരാണ് യൂറോപ്പുകാർ. അതിനാലാണ് കേരളത്തിൽ വരുന്നത്. ഇപ്പോൾ ആയുർവേദ റിസോർട്ട് സൗകര്യങ്ങൾ ശ്രീലങ്കയിലും ധാരാളമുണ്ട്. മലയാളി ഡോക്ടർമാരുൾപ്പെടെ അവിടെ പ്രവർത്തിക്കുന്നു.

ആഡംബരം ഇഷ്ടപ്പെടുന്ന, വലിയതുക ചെലവഴിക്കുന്ന യൂറോപ്യന്മാർ വഴിതിരിയുന്നത് ഒഴിവാക്കാൻ സർക്കാരുകളും എയർലൈൻ കമ്പനികളും നയസമീപനങ്ങളിൽ മാറ്റം വരുത്തണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം : കേരളത്തിലും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ...