അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ന്യൂസിലാൻഡ് പ്രധാനമന്ത്രി അടുക്കളയിൽ: സിഖ് ആഘോഷത്തിനിടെ ക്രിസ്റ്റഫർ ലക്സൺ ജിലേബി ഉണ്ടാക്കി, വീഡിയോ വൈറൽ

ഓക്‌ലൻഡ്: സിഖ് സമൂഹത്തിൻ്റെ വാർഷിക കായികമേളയ്ക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ആവേശം പകർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓക്‌ലൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം സിഖുകാരുടെ കായിക വിനോദങ്ങളിൽ മാത്രമല്ല, പരമ്പരാഗത ഭക്ഷണം പാകം ചെയ്യുന്ന കാര്യങ്ങളിലും താൽപര്യം പ്രകടിപ്പിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹം ജിലേബി ഉണ്ടാക്കാൻ ശ്രമിച്ച രംഗമായിരുന്നു. തകാനികി എം പി റിമ നാഖ്‌ലെയ്‌ക്കൊപ്പമാണ് ലക്സൺ പരിപാടിയിൽ പങ്കെടുത്തത്.

കായിക താരങ്ങളെ കണ്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി അടുക്കളയിലേക്ക് കടന്നത്. വലിയൊരു ചീനച്ചട്ടിക്ക് പിന്നിൽനിന്ന് ചൂടുള്ള എണ്ണയിലേക്ക് മാവൊഴിച്ച് അദ്ദേഹം ജിലേബി ഉണ്ടാക്കി. ഇത് കണ്ട് ആർപ്പുവിളിച്ച സിഖുകാർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി.

ജിലേബി ഉണ്ടാക്കുന്നതിൻ്റെ വീഡിയോ ക്രിസ്റ്റഫർ ലക്സൺ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. മത്സരിക്കുന്ന എല്ലാവർക്കും, താൻ ഉണ്ടാക്കിയ ജിലേബി കഴിച്ചവർക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഈ പാചക വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. “ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂളായ പ്രധാനമന്ത്രി” എന്നിങ്ങനെയുള്ള നിരവധി കമൻ്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

കബഡി, ക്രിക്കറ്റ്, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഹോക്കി തുടങ്ങി നിരവധി കായിക മത്സരങ്ങൾ നടന്ന ചടങ്ങിൽ, സിഖ് പാരമ്പര്യ കലകളായ ഗട്ക (മാർഷ്യൽ ആർട്‌സ്), തലപ്പാവ് കെട്ടൽ മത്സരം, ഭാങ്ഗ്ര നൃത്തം എന്നിവയുമുണ്ടായിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...