അമേരിക്കൻ വാർത്ത

ഗോപിനാഥ്‌ മുതുകാട് ന്യൂയോർക്കിൽ താങ്ക്സ് ഗിവിംഗ് ആഘോഷത്തിൽ പങ്കെടുത്തു

ന്യു യോർക്ക്:  മജീഷ്യനും ചാരിറ്റി പ്രവർത്തകനുമായ ഗോപിനാഥ്‌ മുതുകാട്  റോക്ക് ലാൻഡിൽ താങ്ക്സ് ഗിവിംഗ് ആഘോഷത്തിൽ പങ്കെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാസർകോട് ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രോജക്ടിന് 20 ഏക്കർ സ്ഥലം വാങ്ങി നൽകിയ പ്രൊഫ. എം.ടി. ലൂക്കയുടെ ഭാര്യ ലാലിയും പുത്രനും അടക്കം  ഒട്ടേറെ പേർ പങ്കെടുത്തു.

കോങ്കേഴ്‌സിൽ നോഹ ജോർജിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ സെന്ററിൽ താങ്ക്സ്ഗിവിംഗ് ദിനത്തിൽ നടന്ന ചടങ്ങിൽ മുതുകാട് ടർക്കി മുറിക്കുകയും  മറ്റുള്ളവർക്ക് നൽകുകയും ചെയ്തു. താങ്ക്സ് ഗിവിംഗ് ആഘോഷത്തിൽ പങ്കെടുക്കണമെന്നത് പണ്ടേയുള്ള ആഗ്രഹമാണെങ്കിലും അത് സഫലമായത് ഇപ്പോഴാണെന് അദ്ദേഹം പറഞ്ഞു.

കാസർകോട് ആയിരത്തോളം ഭിന്നശേഷിക്കാരെ സംരക്ഷിക്കുകയും അവരുടെ കഴിവുകൾ കണ്ടെത്തുകയുമെന്നുള്ള ലക്ഷ്യമിടുന്ന   ഇൻസ്റ്റിറ്റിയൂട്ടിന്റെ പണി ധൃതഗതിയിൽ നടക്കുകയാണ്. അതിനു തുടക്കം  കുറിച്ച ലൂക്ക സാറിന്റെ പേര് സെന്ററിന് നൽകും. ആരൊക്കെ അപവാദങ്ങൾ പറഞ്ഞാലും ഈ നല്ല ലക്ഷ്യത്തിൽ നിന്ന് പിന്മാറരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്തെ ഡിഫറൻറ് ആർട്ട് സെന്ററിനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും ഫൊക്കാനയും പോൾ കറുകപ്പിള്ളിയും ചെയ്യുന്ന സേവനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ഏറെ ത്യാഗങ്ങളാണ് പോൾ കറുകപ്പിള്ളി ഇതിനായി ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ്  കാലത്ത് അദ്ദേഹം മുൻകൈയെടുത്ത്    ഫൊക്കാനയിൽ നിന്ന് കിട്ടിയ സഹായം മറക്കാനാവില്ല.

കാസർകോട് 120 കോടിയുടെ പ്രോജക്ടാണ്. അതിന്റെ ധനസമാഹരണത്തിനായി അടുത്ത മാർച്ചോടെ  അമേരിക്കയിൽ വിവിധ കേന്ദ്രങ്ങളിൽ മാജിക്ക് അടക്കമുള്ള ഷോ സംഘടിപ്പിക്കുന്നുണ്ട്. അതിനു എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ജോർജ് ജോൺ  കല്ലൂർ മുതുകാടിന്റെ സേവനങ്ങൾ ചൂണ്ടിക്കാട്ടി ആമുഖ പ്രസംഗം നടത്തി. പോൾ കറുകപ്പള്ളി, നോഹ ജോർജ് എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ പലരും സെന്ററിന് വേണ്ടി 5000 ഡോളർ വരെയുള്ള സംഭാവനകൾ നൽകി. പോൾ കറുകപ്പിള്ളിൽ, ഗ്ലോബൽ കൊളീഷൻ, സോമി പടന്നമാക്കൽ, നോഹ ജോർജ്ജ്, ജോർജ് ജോൺ, സ്റ്റാൻലി ജോൺ, സെഞ്ച്വറി 21 റിയൽ, അജു ഡാനിയേൽ, രാജൻ ചാക്കോ തുടങ്ങിയവർ സംഭാവനകൾ നൽകിയവരിൽ ഉൾപ്പെടുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...