ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ
ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ പാരമ്പര്യവും കേരളത്തിന്റെ തനത് രുചിയും കലാസാംസ്കാരിക പൈതൃകവും ഒരേ വേദിയിൽ സമ്മാനിക്കാൻ Beats of Kerala USA സംഘടിപ്പിക്കുന്ന “മെഗാ ഓണം മഹാസദ്യ 2026” ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 11:30-ന് 408 Getty Ave, Paterson, NJ 07503-ൽ നടക്കും.
2023 പഴയിടം മോഹനൻ നമ്പൂതിരിയുടെ വിഭവസമൃതമായ ഓണസദ്യക്ക് ശേഷം
ഈ വർഷത്തെ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 30-ൽ അധികം പരമ്പരാഗത വിഭവങ്ങൾ ഉൾക്കൊള്ളുന്ന മെഗാ ഓണസദ്യയാണ്. അതിൽ അഞ്ച് വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ ഒരുക്കുന്നതാണ് പ്രധാന ആകർഷണം. തൂശനിലയിൽ വിളമ്പുന്ന തനിനാടൻ സദ്യയിലൂടെ കേരളത്തിന്റെ യഥാർത്ഥ ഓണവിഭവങ്ങൾ അമേരിക്കൻ മലയാളികൾക്ക് അനുഭവിക്കാൻ അവസരമൊരുങ്ങും.

ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന നിരവധി കലാപരിപാടികളും അരങ്ങേറും. താലപ്പൊലി, മനോഹരമായ തിരുവാതിര, 20-ൽ അധികം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം, മഹാബലിയുടെ ഗംഭീര വരവേൽപ്പ്, , വർണ്ണാഭമായ ഓണനൃത്തങ്ങൾ, സംഗീതവിരുന്ന്, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടങ്ങി കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന ആഘോഷങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

2007 മുതൽ അമേരിക്കയിലെ മലയാളി സമൂഹത്തിനായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചുവരുന്ന Beats of Kerala USAയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ഓണാഘോഷം, എല്ലാ പ്രായക്കാർക്കും ഒരുമിച്ച് ഓണത്തിന്റെ സന്തോഷം പങ്കിടാനുള്ള വേദിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് സജൻ ബാബു, വൈസ് പ്രസിഡന്റ് ജിൻസ് തരിയൻ, സെക്രട്ടറി ഹരികൃഷ്ണൻ പിള്ള, ട്രഷറർ സൗ ബിൻ മാത്യു, ഇവന്റ് കോ-ഓർഡിനേറ്റർമാരായ റീജോ വർഗീസ്, സുമേഷ് സുരേന്ദ്രൻ, ജോവൽ ജോൺ, ഷൈബു വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.
സംഘാടകർ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹത്തായ ഓണാഘോഷത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ടിക്കറ്റുകൾ വാങ്ങാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയുക https://www.zeffy.com/en-US/ticketing/onam–2026-3






Leave a comment