അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ ഇലവൻ റാഞ്ച് പാർക്കിൽ  വച്ച് പ്രൗഢഗംഭീരമായി നടന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ 10:30 മുതൽ ആരംഭിച്ച ചടങ്ങിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡാളസ് ഫോർട്ട് വർത്തിൽ  നിന്നും നിരവധി  പ്രവാസികൾ പങ്കെടുത്ത ചടങ്ങിൽ സ്നേഹവിരുന്നും ആവേശകരമായ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. “സസ്നേഹം ഒരു ഊണ്” എന്ന പ്രമേയത്തിൽ ഒരുക്കിയ പരമ്പരാഗത വിഭവം ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ വിനോദ മത്സരങ്ങൾ, കഥപറച്ചിൽ, കവിതാലാപനം എന്നിവ പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി മാറി.

സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് അനശ്വർ മാമ്പിള്ളി,സെക്രട്ടറി  ബാജി ഓടംവേലി, സാറാ ചെറിയാൻ, സി വി ജോർജ്‌ ,ഉഷ നായർ, നിമ്മി ,പി സി മാത്യു,ഷിജു എബ്രഹാം, സിജു വി ജോർജ്  ,സന്തോഷ് പിള്ള  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡാളസിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സൗഹാർദ്ദം വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പിക്നിക്കെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...