ചരമം

മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : ദീർഘകാലയായി ന്യൂയോർക്കിൽ താമസിക്കുന്ന മറിയാമ്മ കുര്യൻ വാളിപ്ലാക്കൽ (88) അന്തരിച്ചു. പാലാ – എടപ്പാടി വാളിപ്ലാക്കൽ പരേതരായ കുര്യൻ – മറിയം ദമ്പതികളുടെ മകളായ മറിയാമ്മ, എഴുപതുകളിലാണ് അമേരിക്കയിൽ എത്തിയത്. ദീർഘകാലം വിവിധ ഹോസ്പിറ്റലുകളിൽ നഴ്‌സ് ആയി ജോലിചെയ്തിട്ടുള്ള മറിയാമ്മ, കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.

സഹോദരങ്ങൾ: പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രെസ്യാമ്മ, ഏലിയാമ്മ തേവാരിൽ, കുര്യൻ വാളിപ്ലാക്കൽ, മാത്യു വാളിപ്ലാക്കൽ, ജോസഫ് വാളിപ്ലാക്കൽ, പരേതനായ തോമസ് വാളിപ്ലാക്കൽ (ന്യൂയോർക്ക്), സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, സ്കറിയാ വാളിപ്ലാക്കൽ.

ഫാ. ആന്റണി വാളിപ്ലാക്കൽ (ഒഎഫ്എം, അയർലൻഡ്) സഹോദര പുത്രനാണ്. പൊതുദർശനം ഡിസംബർ 1ന് വൈകുന്നേരം 4 മുതൽ 8 മണി വരെ സിനാട്ര മെമ്മോറിയൽ ഹോം, യോങ്കേഴ്‌സിൽ(Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704) വച്ച് നടക്കും.  സംസ്കാര ശുശ്രൂഷകൾ ഡിസംബർ 3ന് രാവിലെ 10 മണിക്ക് ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച്, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....