കായികം

ന്യൂയോര്‍ക്ക് സിറ്റിയെ 5-1ന് തകര്‍ത്തു, മെസ്സിക്ക് അസിസ്റ്റ്; ഇന്റര്‍ മയാമി ആദ്യമായി MLS കപ്പ് ഫൈനലില്‍

ന്യൂയോര്‍ക്ക്: ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ 5-1 ന് തകര്‍ത്ത് ഇന്റര്‍ മയാമി ആദ്യമായി എംഎല്‍എസ് കപ്പ് ഫൈനലില്‍. ടാഡിയോ അയൻഡെയുടെ ഹാട്രിക്കും മാറ്റിയോ സില്‍വെറ്റിയുടെയും ടെലാസ്‌കോ സെഗോവിയയുടെയും ഗോളുകളുമാണ് മയാമിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ജയത്തോടെ എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടവും ഇന്റര്‍ മയാമി സ്വന്തമാക്കി.

സാന്‍ ഡീഗോ എഫ്സിയും വാന്‍കൂവര്‍ വൈറ്റ്ക്യാപ്സും തമ്മില്‍ നടക്കുന്ന വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനല്‍ വിജയിയെ ഡിസംബര്‍ ഏഴിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ നടക്കുന്ന എംഎല്‍എസ് കപ്പ് ഫൈനലില്‍ മയാമി നേരിടും.

മത്സരത്തിലുടനീളം തിളങ്ങിയത് അര്‍ജന്റീനിയന്‍ താരമായ അയൻഡെയായിരുന്നു. 14, 23, 89 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 67-ാം മിനിറ്റില്‍ മാറ്റിയോ സില്‍വെറ്റിയുടെ ഗോളിന് വഴിയൊരുക്കി ലയണല്‍ മെസ്സിയും മത്സരത്തില്‍ തിളങ്ങി. 83-ാം മിനിറ്റിലായിരുന്നു ടെലാസ്‌കോ സെഗോവിയയുടെ ഗോള്‍.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...