പ്രധാന വാർത്ത

മ്യൂച്വല്‍ ഫണ്ട്, എസ്‌ഐഎഫ്, റീറ്റ്‌സ് എന്നിവ ഓഹരിക്ക് സമാനം: വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സെബി

മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ്, എസ്‌ഐഎഫ് തുടങ്ങിയ നിക്ഷേപങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സെബി. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIF) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളി (REITs)ലെ നിക്ഷേപവും ഓഹരിക്ക് സമാനമായി കണക്കാക്കും. ഇതേസമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് വിഭാഗത്തില്‍ തുടരും.

നിലവില്‍ ഡെറ്റ് സ്‌കീമുകളിലുള്ള റീറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ (grandfathering) നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കുള്ള പ്രോത്സാഹന പദ്ധതിയും സെബി പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന B30 ഇന്‍സെന്റീവ് റൂള്‍ ഒഴിവാക്കി. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള നിക്ഷേപകരെയും വനിതാ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അവതരിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍(REITs)

സെബിയുടെ പുതിയ വ്യവസ്ഥ പ്രകാരം റീറ്റ്‌സുകളെ (REITs) ഇക്വിറ്റി വിഭാഗത്തിലേക്ക് മാറ്റി. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇത് അവസരമൊരുക്കും.

2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIFs) റീറ്റ്‌സുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളായി പരിഗണിക്കും.

റീറ്റ്‌സുകളുടെ സ്വഭാവം ഇക്വിറ്റിയോട് കൂടുതല്‍ സാമ്യമുള്ളതും താരതമ്യേന ഉയര്‍ന്ന ദ്രവ്യത (liquidity) ഉള്ളതുമാണ്. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളുമായി യോജിപ്പിക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയോട് (AMFI) വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌ക്രിപ്റ്റുകളുടെ പട്ടികയില്‍ റീറ്റ്‌സുകളെ ഉള്‍പ്പെടുത്താന്‍ സെബി നിര്‍ദ്ദേശിച്ചുട്ടുണ്ട്. 2026 ജൂലൈ 1-ന് ശേഷമാകും റീറ്റ്‌സുകളെ ഇക്വിറ്റി സൂചികകളില്‍ ഉള്‍പ്പെടുത്തുക.

2025 ഡിസംബര്‍ 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ ഡെറ്റ് സ്‌കീമുകളിലും SIF-കളുടെ നിക്ഷേപ തന്ത്രങ്ങളിലും നിലവിലുള്ള റീറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് പുതിയ നിയമം ബാധകമാകില്ല (grandfathered).

അതേസമയം വിപണി സാഹചര്യങ്ങള്‍, പണലഭ്യത, നിക്ഷേപകരുടെ താല്‍പ്പര്യം എന്നിവ പരിഗണിച്ച് ഡെറ്റ് സ്‌കീമുകളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് റീറ്റ്‌സുകളെ ഒഴിവാക്കാന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് (AMCs)സെബി അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...