അമേരിക്കൻ വാർത്തആനുകാലികം

അഫ്ഗാൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ നിർത്തിവച്ച് യുഎസ്; അഭയാർഥി അപേക്ഷകളും തടഞ്ഞു

വാഷിങ്ടൻ : രണ്ട് നാഷനൽ ഗാർഡ് അംഗങ്ങൾക്ക് നേരെ വെടിവയ്പ്പുണ്ടായതിനെ തുടർന്ന്, അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ വ്യക്തികൾക്കുമുള്ള വീസകൾ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർത്തിവച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

പൊതു സുരക്ഷ’ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് വൃസ നൽകുന്നത് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് താൽക്കാലികമായി നിർത്തിവച്ചതായി സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്‌സിലൂടെ സ്ഥിരീകരിച്ചു. അടുത്ത കാലത്തേക്കുള്ള എല്ലാ അഭയാർഥി അപേക്ഷകളിന്മേലുള്ള തീരുമാനങ്ങളും തടഞ്ഞുവച്ചതായി യുഎസ് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച വാഷിങ്ടൻ ഡി.സി.യിൽ നടന്ന വെടിവയ്പ്പിൽ ഒരു നാഷനൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിലെ പ്രധാന പ്രതി അഫ്ഗാൻ പൗരനായ റഹ്മനഉല്ല ലകൻവാൽ ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നടപടി. ‘നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാൾ വലിയ മുൻഗണന യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനില്ല,’ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...