ആനുകാലികംപ്രധാന വാർത്ത

നിർമാണം പൂർത്തിയായി: അയോധ്യ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണ ചടങ്ങ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ധ്വജ സ്തംഭത്തിലാണ് കാവി പതാക ഉയർത്തിയത്. അയോധ്യയിൽ റോഡ് ഷോയായി എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനവും ആരതിയും അർപ്പിച്ചതിന് നടത്തിയതിന് ശേഷമാണ് ധ്വജാരോഹണം നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന് മുകളിൽ പതാക സ്ഥാപിക്കുന്നത്.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പ്രധാനമന്ത്രിയെ രാമക്ഷേത്രത്തിൽ അനുഗമിച്ചു.

വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, വാത്മീകി, അഹല്യ, ശബരി, ഗുഹൻ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന സപ്തമന്ദിറിലും ശേഷാവതാർ മന്ദിർ, മാതാ അന്നുപൂർണ മന്ദിർ എന്നിവിടങ്ങളിലും ദർശനം നടത്തിയതിന് ശേഷമാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഭീകരവാദ വിരുദ്ധ സേന, നാഷണൽ സെക്യൂരിറ്റി ഗാർഡ്, സൈബർ സുരക്ഷാ വിദഗ്ധർ, ഉൾപ്പെടെ 6970 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാമക്ഷേത്രത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരുന്നത്.

പത്തടി ഉയരവും ഇരുപത് അടി നീളവും ത്രികോണാകൃതിയിലുമുള്ള കൊടിയിൽ ഓം, ഉദയസൂര്യൻ, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. പാരച്യൂട്ട് നിർമിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ പതാകയും നിർമിച്ചിരിക്കുന്നത്. കൂടുതൽ കാലം നിലനിൽക്കുന്നതിന് വേണ്ടിയാണ് ഈ രീതിയിൽ പതാക നിർമിച്ചത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...