അമേരിക്കൻ വാർത്ത

പൊലീസ് വാഹനമിടിച്ച് മരണം: 13 മില്യൻ ഡോളർ നഷ്ടപരിഹാരം വിധിച്ച് കോടതി

ഹൂസ്റ്റൺ: 2021ൽ ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച 71 വയസ്സുകാരനായ ചാൾസ് പെയ്‌ന്റെ കുടുംബത്തിന് അനുകൂലമായി ഫെഡറൽ ജൂറി 13 മില്യൻ ഡോളർ (ഏകദേശം 108 കോടി) നഷ്ടപരിഹാരം അനുവദിച്ചു.

2021ൽ നോർത്ത് ഷെപ്പേർഡ് െ്രെഡവിൽ വച്ചാണ് ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് ചാൾസ് പെയ്ൻ മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്‌ന്റെ കുടുംബം 2023ൽ പൊലീസിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്‌ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി. നഷ്ടപരിഹാര തുക പെയ്‌ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കുമാണ് ലഭിക്കുക.

പൊലീസ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുമ്പോൾ പൗരന്മാർ അപകടത്തിലാണെന്ന് ഈ കേസ് അടിവരയിടുന്നുവെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ സിവിൽ റൈറ്റ്‌സ് അറ്റോർണി ബെൻ ക്രംപ് അഭിപ്രായപ്പെട്ടു. വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് പെയ്‌ന്റെ ഭാര്യ ഹാരിയറ്റ് പ്രതികരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...