അമേരിക്കൻ വാർത്ത

ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷ്ണേഴ്സ് അസോസിയേഷന്റെ എൻപി വാരാഘോഷം വിജയകരം

ന്യൂയോർക്: ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA) സംഘടിപ്പിച്ച എൻപി വാരാഘോഷം റോക്ക് ലാൻഡ് വാലി കോട്ടേജിലുള്ള മലബാർ പാലസിൽ  സൗഹൃദ അന്തരീക്ഷത്തിൽ   നടന്നു.

“NPs: Trusted Voices, Proven Care” എന്ന പ്രമേയവുമായി നടന്ന ഈ ആഘോഷം നഴ്‌സ് പ്രാക്ടീഷ്ണേഴ്സിന്റെ നേതൃത്വശേഷി, സേവനമനോഭാവം, ആരോഗ്യരംഗത്ത് അവർക്കുള്ള സുപ്രധാന സ്ഥാനം എന്നിവ എടുത്തുകാട്ടി .

നവംബർ  15 നു രാവിലെ 11 മണിക്ക് അമേരിക്കൻ ദേശീയഗാനം, ഇന്ത്യൻ ദേശീയഗാനം എന്നിവയുടെ ആലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.

നിൻപാ  ചെയർമാൻ ഡോ. ആനി പോൾ, DNP, RN, MSN, PNP, MPH   സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ വളർച്ചയും നഴ്‌സ് പ്രാക്ടീഷ്ണേഴ്സ്  സമൂഹത്തിനു നൽകുന്ന  സേവനവും അവർ ചൂണ്ടിക്കാട്ടി. NINPAA പ്രസിഡന്റ് സാറ അമ്പാട്ട്, MSN, FNP-C, വർഷങ്ങളായി സംഘടന കൈവരിച്ച നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു.

ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുത്തത് ഡോ. മേരി മെക്ഡെർമോട്ട്  (DNP, RN, FNP-C, Assistant Professor, Director of Graduate Studies in Nursing, Dominican University)  ആരോഗ്യരംഗത്തെ വിദ്യാഭ്യാസത്തിന്റെയും NP-  പ്രൊഫഷനൽ വളർച്ചയുടെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പ്രമുഖ അക്കാദമിഷ്യനും ഹെൽത്ത്‌കെയർ ലീഡറുമായ ഡോ. എലിസബത്ത് സൈമൺ (RN, PhD, ANP-BC, Associate Professor, Lehman College) നഴ്‌സ് പ്രാക്ടീഷ്ണേഴ്സിന്റെ സംഭാവനയും ഭാവി ആരോഗ്യ മോഡലുകളിലെ അവരുടെ നിർണായകസ്ഥാനവും അവതരിപ്പിച്ചു .

നിൻപാ ഈ വർഷം ഒരു സ്പെഷ്യൽ  അവാർഡ്- National Organ Donation Hero Award ,റോക്സാൻ വാട്ട്സണിന്  നൽകി. അവരുടെ നിരന്തരം നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെയും സമർപ്പിത സേവനങ്ങളുടെയും ഫലമായി 14,000-ത്തിലധികം പേർ ഓർഗൻ ഡോണറായി രജിസ്റ്റർ ചെയ്യാൻ പ്രചോദിതരായി  അനവധി പേർക്ക്  പ്രത്യാശ നൽകി.
 
എന്റർപ്രണർഷിപ്പിലൂടെ ആരോഗ്യ ശാക്തീകരണം എന്ന വിഷയത്തെ പറ്റി പാനൽ ചർച്ചയും  നടത്തി. ഡോ. ഷെറിൻ എബ്രഹാം (DNP, MS, FNP-BC, AGACNP), ഡാലിയ എ. ചന്ദ്രോത്ത് (MSN, PMHNP-BC), ബോബി തോമസ് (MSN, PMHNP-C) , എന്നിവർ   പാനലിസ്റ്റുകളായിരുന്നു.  സംരംഭകത്വത്തിന് ആവശ്യമായ കാര്യങ്ങൾ, സംരംഭകത്വത്തിൽ  NP-കളുടെ   വെല്ലുവിളികളും  വളർച്ചയും എന്നിവ  ഉൾപ്പെടുത്തി ആഴത്തിലുള്ള ചർച്ച നടന്നു. പാനൽ ചർച്ച  ബ്ലെസി വർഗീസ് (MSN, FNP-BC)   മോഡറേറ്റ് ചെയ്തു.

2022–24 കാലയളവിലെ സമർപ്പിത സേവനങ്ങൾക്ക്: പ്രസിഡന്റ് ഡോ. ഗ്രേസീ മാണി, DNP, MSN, FNP-BC, സെക്രട്ടറി സുനിത മേനോൻ, APRN, FNP-BC ട്രഷറർ സുസൻ മാത്യു, MSN, FNP-BC എന്നിവർ  ലീഡർഷിപ് അവാർഡിന്  അർഹരായി. പുതുതായി ബിരുദം നേടിയ NPs and DNPs അംഗങ്ങളെ ആദരിച്ചു.  5,  10, 15, 20 വർഷം സേവനം പൂര്‍ത്തിയാക്കിയവർക്ക് സർവീസ് അവാർഡ് നൽകി ആദരിച്ചു.ചീഫ് എഡിറ്റർ ബ്ലെസ്സി വർഗീസ്, MSN, FNP-BC NINPAAയുടെ പുതിയ ന്യൂസ്‌ലെറ്റർ ഡോ. എലിസബത്ത് സൈമണിനു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. NINPAA സ്‌കോളർഷിപ്പ് അവാർഡ്  നീന മാത്യൂസീനും ഡാളസ്, അഗസ്റ്റിൻ പോൾ മെമ്മോറിയൽ സ്കോളർഷിപ്പ് ബ്ലെസ്സി വർഗീസീനും   ന്യൂയോർക് , നൽകി.

 കൗണ്ടി ലെജിസ്ലേച്ചറിന്റെ NINPAA Day  പ്രൊക്ലമേഷൻ സാറ അമ്പാട്ടിനു നൽകി .

നേവ വെട്ടത്തിന്റെ ഡാൻസും റീന സാബുവിന്റെ  ഗാനങ്ങളും   മനോഹരമായിരുന്നു . NINPAA വൈസ് പ്രസിഡന്റ് പ്രസന്ന ബാബു, MSN, FNP-BC   നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ  എംസി  ഡോ. മഞ്ജു  തോമസ്, DNP, MSN, FNP-BC.  ആയിരുന്നു. ആഗോള ആരോഗ്യരംഗത്ത് Nurse Practitioners നിർണായക സ്ഥാനം പിടിച്ചിരിക്കുന്ന ഈ സമയത്ത്, NINPAA സംഘടിപ്പിച്ച NP Week പരിപാടി അഭിമാനത്തിൻറെയും ഐക്യത്തിൻറെയും   മഹോത്സവമായി മാറി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി; മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍...

അമേരിക്കൻ വാർത്ത

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനു വേണ്ടിയുള്ള രജിട്രേഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00...

അമേരിക്കൻ വാർത്ത

മന്ത്ര ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ശിവ പ്രകാശ് ചുമതലയേറ്റു

ബോസ്റ്റൺ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ശിവ പ്രകാശ്, മന്ത്ര  (Malayalee Association of North...