സിനിമ

രണ്ടു മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കാം; ‘ഹാൽ’ നിർമാതാക്കളോട് ഹൈക്കോടതി

കൊച്ചി: എ സര്‍ട്ടിഫിക്കറ്റും പതിനഞ്ചോളം തിരുത്തലുകളും നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യംചെയ്ത് ‘ഹാല്‍’ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചവയില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും അനുമതിക്കായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

കോടതി നടപടികളുമായി ബന്ധപ്പെട്ട ഒരു സീനിലെ ഏതാനും ഭാഗങ്ങള്‍ മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക, ചില സാംസ്കാരിക സംഘടനകളെ അപമാനിക്കുന്ന സംഭാഷണങ്ങൾ നീക്കം ചെയ്യുക, ‘രാഖി’ കാണുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക എന്നീ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങളും കോടതി അംഗീകരിച്ചു.

15 മാറ്റങ്ങളായിരുന്നു നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദേശിച്ചത്. മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ വികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങള്‍ അവ്യക്തമാക്കണം തുടങ്ങി നിര്‍ദേശങ്ങളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ചത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണവും നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.

ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അദ്ദേഹം സിനിമ കണ്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കത്തോലിക്കാ കോണ്‍ഗ്രസും ആര്‍എസ്എസ് നേതാവും കക്ഷി ചേര്‍ന്നിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...