കേരള വാർത്ത

കേരളത്തിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 1.6 കോടി രൂപ വിലമതിക്കുന്ന 332 ഫോണുകൾ വ്യാജ ഉപഭോക്താക്കൾ മോഷ്ടിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ ഡെലിവറി ഹബ്ബുകളില്‍നിന്ന് 1.61 കോടി രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കാണാതായതായി പരാതി. ഫ്‌ളിപ്കാര്‍ട്ടിന്റെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയിലെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് ഫ്‌ളിപ്കാര്‍ട്ട് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി കെ. അലയാര്‍, ജാസിം ദിലീപ്, പി.എ. ഹാരിസ് , മഹിന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ വ്യാജ വിലാസങ്ങളും വിവിധ മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് 2025 ഓഗസ്റ്റ് എട്ടിനും ഒക്ടോബര്‍ 10-നും ഇടയില്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്ന് 332 മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തു. 1.61 കോടി രൂപ വിലമതിക്കുന്ന ഈ ഫോണുകളില്‍ ആപ്പിള്‍ (ഐഫോണ്‍), സാംസങ് ഗാലക്സി, വിവോ, ഐക്യൂ എന്നിവയുടെ മോഡലുകളും ഉള്‍പ്പെടുന്നു.

കാഞ്ഞൂര്‍ ഹബ്ബില്‍നിന്ന് 18.14 ലക്ഷം രൂപ വിലമതിക്കുന്ന 38 ഫോണുകളും കുറുപ്പംപടി ഹബ്ബില്‍ നിന്ന് 40.97 ലക്ഷം രൂപയുടെ 87 ഫോണുകളും, മേക്കാട് ഹബ്ബില്‍ നിന്ന് 48.66 ലക്ഷം രൂപയുടെ 101 ഫോണുകളും, മൂവാറ്റുപുഴ ഹബ്ബില്‍ നിന്ന് 53.41 ലക്ഷം രൂപയുടെ 106 ഫോണുകളും ഓര്‍ഡര്‍ ചെയ്തിട്ടുള്ളതായി എഫ്ഐആറില്‍ പറയുന്നു.

ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളില്‍ എത്തിയ ശേഷം കാണാതായി എന്നാണ് പരാതി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

‘അന്വേഷണം ആരംഭിച്ചതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്, പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും.’ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...