കുട്ടി വാർത്തകൗതുകങ്ങൾ

നാലാം ക്ലാസുകാരുടെ യു ട്യൂബ് ചാനൽ ഹിറ്റ്

കോട്ടയം: കാർട്ടൂൺ കണ്ടും ഗെയിം കളിച്ചും ഒഴിവുസമയം പാഴാക്കിയിരുന്ന കുട്ടികൾ ഇപ്പോൾ വാർത്തകളുടെ ലോകത്താണ്. രാമപുരം സേക്രഡ് ഹാർട്ട് എൽ.പി സ്കൂളിലെ നാലാം ക്ളാസുകാരാണ് വാർത്തയുടെ ലോകത്തെ ബാലപാഠമാകുന്നത്.

സ്കൂൾ ഹെഡ്ലൈൻ എന്ന പേരിൽ വാർത്തകൾ മൈക്കിലൂടെ വായിച്ചായിരുന്നു തുടക്കം. ഈ വർഷം മുതലാണ് അത് യു ട്യൂബ് വാർത്താ ചാനലായത്. ‘എസ്.എച്ച് എൽ.പി ന്യൂസ്” എന്നാണ് പേര്. തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ നടന്ന സംഭവങ്ങൾ ആറ് വാർത്തകളാക്കി വെള്ളിയാഴ്ച വൈകിട്ട് ഷൂട്ട് ചെയ്യും. ശനിയാഴ്ചയാണ് സംപ്രേഷണം. അദ്ധ്യാപകൻ ജോയലും കുട്ടികളും ചേർന്ന് മൊബൈൽ ഫോണിലാണ് ഷൂട്ട് ചെയ്യുന്നത്. നാലാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലായുള്ള ഗൗരി ഹരീഷും നിവേദ്യ രഞ്ജിതും​ ജെറി അമലും ഉൾപ്പെടെ 44 പേർക്കും സന്തോഷം.

ഓരോ ആഴ്ചയും ഓരോ അവതാരകർ,​ ഓരോ റിപ്പോർട്ടർമാർ. പ്രോംപ്ടർ ഇല്ലാത്തതിനാൽ കാണാതെ പഠിച്ചാണ് അവതരണം. വോയ്സ് ഓവറും എഡിറ്റിംഗും കുട്ടികൾതന്നെ. പ്രാദേശിക ലേഖകൻ ഹരീഷായിരുന്നു ആദ്യകാലസഹായി.

വാർത്തയ്ക്ക് ഇംപാക്‌ട്

സ്കൂളിനു മുന്നിലെ ഓടനിറഞ്ഞ് വെള്ളക്കെട്ടുണ്ടായ വാർത്ത നൽകി ദിവസങ്ങൾക്കകം പഞ്ചായത്ത് നടപടി സ്വീകരിച്ചു. 16 മിനിട്ട് വാർത്തയിൽ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വിശേഷം അടക്കം ഇടംപിടിക്കും. ചാനലിന് മോണിട്ടൈസേഷനും ലഭിച്ചു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...