പ്രധാന വാർത്ത

കാലാവസ്ഥാ ദുരന്തം: മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്ത് മരിച്ചത് 80,000 പേർ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ടെ കാ​​​ലാ​​​വ​​​സ്ഥാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ബാ​​​ധി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ഒ​​​ന്പ​​​താ​​​മ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. 1995 മു​​​ത​​​ൽ രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള 430 തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ മൂ​​​ലം 80,000 പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​രി​​​സ്ഥി​​​തി തി​​​ങ്ക് ടാ​​​ങ്കാ​​​യ ജ​​​ർ​​​മ​​​ൻ​​​വാ​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ബ്ര​​​സീ​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള യു​​​എ​​​ൻ കോ​​​ണ്‍ഫ​​​റ​​​ൻ​​​സാ​​​യ സി​​​ഒ​​​പി 30ലാ​​​ണ് “കാ​​​ലാ​​​വ​​​സ്ഥാ അ​​​പ​​​ക​​​ട​​​സൂ​​​ചി​​​ക (സി​​​ആ​​​ർ​​​ഐ) 2026’എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ജ​​​ർ​​​മ​​​ൻ​​​വാ​​​ച്ച് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​നം മൂ​​​ലം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ 8,30,000 മ​​​ര​​​ണ​​​ങ്ങ​​​ളും 45 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​വു​​​മു​​​ണ്ടാ​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ങ്ങ​​​ൾ, വെ​​​ള്ള​​​പ്പൊ​​​ക്ക​​​ങ്ങ​​​ൾ, കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ അ​​​തി​​​തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ 30 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കാ​​​ലാ​​​വ​​​സ്ഥാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ബാ​​​ധി​​​ച്ച​​​ത് ഡൊ​​​മി​​​നി​​​ക്ക, മ്യാ​​​ൻ​​​മ​​​ർ, ഹോ​​​ണ്ടു​​​റാ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ്. ലി​​​ബി​​​യ, ഹെ​​​യ്തി, ഗ്ര​​​നാ​​​ഡ, ഫി​​​ലി​​​പ്പീ​​​ൻ​​​സ്, നി​​​ക്ക​​​രാ​​​ഗ്വ, ബ​​​ഹാ​​​മാ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ത്യ​​​ക്കു​​​പു​​​റ​​​മെ ആ​​​ദ്യ പ​​​ത്തി​​​ലു​​​ള്ള മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ.

റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​ന്ത്യ​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തി​​​ൽ 1998ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ചു​​​ഴ​​​ലി​​​ക്കാ​​​റ്റും 1999ലെ ​​​ഒ​​​ഡീ​​​ഷ അ​​​തി​​​തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റും 2013ലെ ​​​ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് വെ​​​ള്ള​​​പ്പൊ​​​ക്ക​​​ങ്ങ​​​ളും 2019ൽ ​​​രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ങ്ങ​​​ളു​​​മ​​​ട​​​ക്കം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ ഇ​​​തു​​​പോ​​​ലെ രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യ 430 തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ മൂ​​​ലം രാ​​​ജ്യ​​​ത്തി​​​ന് 17,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യെ​​​ന്നും 130 കോ​​​ടി ആ​​​ളു​​​ക​​​ളെ ബാ​​​ധി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

പേമെന്റ് സംവിധാനത്തെ പുകഴ്ത്തി ഇന്ത്യ ബഹുദൂരം മുന്നിലെന്ന് വിദേശ യുവതി

നിരവധി മേഖലകളില്‍ വികസനത്തിന്റെ പാതയിലാണ് ഇന്ത്യ. ലോക രാജ്യങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ട് ഇതില്‍...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ലോകകപ്പ് വേദിയിൽ താരമായി ‘റിപ്പർ ഹോട്ട് ഡോഗ്’: അമേരിക്കയെ കീഴടക്കിയ യൂറോപ്യൻ വിഭവം

ന്യൂജഴ്‌സി: ഈ ലോകകപ്പിന്റെ തീപാറും കളിയായ ബ്രസീൽ–മൊറോക്കോ മാച്ച് നടന്നത് പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ്. ന്യൂജഴ്‌സിയിലെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇന്ത്യയിലെ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ; തകർത്ത് സ്പെഷ്യൽ സെൽ, ഏഴ് പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കേരളത്തിൽ 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി മോഹന്‍ലാലും

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി...