പ്രധാന വാർത്ത

ആധാർ ഫോട്ടോകോപ്പിക്ക് വിട; ഡിജിറ്റൽ വെരിഫിക്കേഷനായി പുതിയ ‘ആധാർ’ ആപ് പുറത്തിറക്കി യുഐഡിഎഐ

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾക്കായി ആധാർ ഫോട്ടോകോപ്പി നൽകുന്ന നിലവിലെ രീതിക്ക് ഉടൻ മാറ്റം വരും. ആധാറിൻ്റെ പകർപ്പ് വാങ്ങാതെത്തന്നെ വ്യക്തിയെ ഡിജിറ്റലായി ഉറപ്പിക്കാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നതിൻ്റെ ഭാഗമായി, യുഐഡിഎഐ (UIDAI) പുതിയ ‘ആധാർ’ ആപ്ലിക്കേഷൻ പുറത്തിറക്കി. നിലവിലുള്ള എം–ആധാറിന് പുറമെയാണിത്.

ആപ്പിൻ്റെ പ്രധാന പ്രത്യേകതകൾ

ആധാർ ഫോട്ടോകോപ്പി നൽകുന്നതിനു പകരം ഡിജിറ്റൽ വെരിഫിക്കേഷൻ സാധ്യമാക്കുകയാണ് പുതിയ ആപ്പിൻ്റെ ലക്ഷ്യം. ഫെയ്‌സ് ഓതൻ്റിക്കേഷൻ സാങ്കേതികവിദ്യ ഇതിൽ ഉപയോഗിക്കുന്നു.

  • ഓഫ്‌ലൈൻ ലഭ്യത: ആധാർ ഒരു തവണ ആപ്പിൽ ലോഡ് ചെയ്താൽ ഇൻ്റർനെറ്റ് ഇല്ലാത്തപ്പോഴും അത് ലഭ്യമാകും.
  • സിലക്ടീവ് ഷെയർ: ആധാർ ഡേറ്റാ ബേസിലുള്ള ഒരു വ്യക്തിയുടെ ആവശ്യമുള്ള വിവരങ്ങൾ മാത്രം തിരഞ്ഞെടുത്ത് മറ്റ് സ്ഥാപനങ്ങളുമായി പങ്കുവെക്കാൻ (സിലക്ടീവ് ഷെയർ) ഓപ്ഷനുണ്ട്. മുഴുവൻ വിവരങ്ങളും പങ്കുവെക്കാനായി കംപ്ലീറ്റ് ഷെയർ സൗകര്യവുമുണ്ട്.
  • ക്യൂ ആർ കോഡ് സ്കാനർ: മറ്റൊരു ആധാർ കാർഡിൻ്റെ ആധികാരികത പരിശോധിക്കാൻ ക്യൂ ആർ കോഡ് സ്കാനർ ഉപയോഗിച്ച് അടിസ്ഥാന വിവരങ്ങൾ വെരിഫൈ ചെയ്യാം.
  • ഓതൻ്റിക്കേഷൻ വിവരങ്ങൾ: മുൻപ് ചെയ്ത ആധാർ ഓതൻ്റിക്കേഷനുകളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാകും.
  • കുടുംബാംഗങ്ങളെ ചേർക്കാം: ഒരു മൊബൈൽ നമ്പറിൽ ഒന്നിലധികം കുടുംബാംഗങ്ങളുടെ ആധാർ എടുത്തിട്ടുണ്ടെങ്കിൽ അവയെല്ലാം ഈ ആപ്പിലേക്ക് ബന്ധിപ്പിക്കാനും സാധിക്കും.

ആധാർ ഫോട്ടോകോപ്പികൾ നൽകുന്ന രീതിക്ക് അവസാനമാകുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഏതാനും മാസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ‘Aadhaar’ എന്ന പേരിലാണ് ഈ ആപ്ലിക്കേഷൻ ലഭ്യമാകുക.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...