അമേരിക്കൻ വാർത്ത

സീറോ മലബാർ കൺവെൻഷൻ കിക്കോഫ് സാക്രമെന്റോയിൽ വിജയകരമായി നടന്നു

2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ രജത ജൂബിലി കൺവെൻഷന്റെ കിക്കോഫ് സാക്രമെന്റോയിലെ ഇൻഫന്റ് ജീസസ് സീറോ മലബാർ പള്ളിയിൽ നവംബർ 9ന് ഫാ: ജോൺസൺ കോവൂർ പുത്തൻപുരക്കൽ നിർവഹിച്ചു. കൺവെൻഷന്റെ ഭാഗമായി നടത്തുന്ന ഇടവക സന്ദർശനത്തിനായി എത്തിച്ചേർന്ന ഫാദർ ജോൺസനെയും ജോണി വടക്കുംചേരിയെയും വികാരി ഫാ: ജിബി ജെയിംസ് പൊങ്ങമ്പാറയും ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും, ഇടവകാംഗങ്ങളും സ്നേഹപൂർവ്വം സ്വീകരിച്ചു.രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളോട് ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഇടവകകളും സന്ദർശിക്കുവാൻ ശ്രമിക്കുന്നതായി കൺവെൻഷൻ ടീം അറിയിച്ചു. 

വിവരങ്ങൾ പങ്കുവയ്ക്കുക വഴി കൺവെൻഷൻ രജിസ്ട്രേഷൻ എളുപ്പമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കു ചേർക്കാൻ കഴിയുകയും ചെയ്യുമെന്ന് ടീം വിശ്വസിക്കുന്നു.രൂപത ചാൻസലർ ഫാ: ജോൺസനും,ഫെസിലിറ്റി ചെയർമാൻജോണിയും രജിസ്ട്രേഷൻ, കൺവെൻഷൻ വേദി, സ്പോൺസർഷിപ്പ് അവസരങ്ങൾ,യുവജനങ്ങൾക്കും മുതിർന്നവർക്കും ആയുള്ള പരിപാടികൾ എന്നിങ്ങനെ കൺവെൻഷന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇടവക വികാരിയും ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ സിജിൽ പാലക്കലോടി, ഹോർമിസ് മുരിക്കൻ,റോയ് സേവ്യർ, ജോയിച്ചൻ ചുക്കാനണിയിൽ, ടോം പഴനിലം എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.കൺവെൻഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂർണ്ണ പിന്തുണ വികാരിയച്ചൻ ഉറപ്പുനൽകി.

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒന്നിച്ച് ചേർക്കുന്ന ഈ സംഗമം, ഏവർക്കും ഒന്നിച്ചു ചേരാനും, ആശയങ്ങൾ പങ്കുവയ്ക്കുവാനും, തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുവാനും, ഭാവിയിലെ സഭയെ സുരക്ഷിതമാക്കുവാനും , ഉള്ള ഒരു അവസരം ആയിരിക്കും. ഈ കൺവെൻഷനിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും വിവിധ സംഘടനകളുടെ കൂട്ടായ്മകളും. നാളിതുവരെ ഇടവകയെ നയിച്ചവർക്കുള്ള ആദരവും, വൈവിധ്യമാർന്ന കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.

ഈ മഹത്തായ ആത്മീയ, സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കുവാൻ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് എല്ലാ വിശ്വാസികളെയും ഈ ക്ഷണിക്കുന്നു. സാക്രമെന്റോയിലെ ഇടവകാംഗങ്ങളുടെ വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 20-ൽപരം രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി.

കൺവെൻഷന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും, രജിസ്ട്രേഷൻ നടത്തുവാനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report ബീനാ വള്ളിക്കളം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി; മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍...

അമേരിക്കൻ വാർത്ത

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനു വേണ്ടിയുള്ള രജിട്രേഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00...

അമേരിക്കൻ വാർത്ത

മന്ത്ര ബോസ്റ്റൺ റീജിയണൽ വൈസ് പ്രസിഡന്റായി ശിവ പ്രകാശ് ചുമതലയേറ്റു

ബോസ്റ്റൺ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായ ശിവ പ്രകാശ്, മന്ത്ര  (Malayalee Association of North...