അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു; ആക്രമണത്തിനു പിന്നിൽ ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങൾ

ന്യൂഡൽഹി: ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ ഇവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.

ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരെ അറസ്റ്റ് ചെയ്യുകയും സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ സ്‌ഫോടനത്തിൽ ഉൾപ്പെട്ട കാറിന്റെ ഉടമയായ ഉമർ പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്ക്കു സമീപം സ്‌ഫോടനം നടത്തുകയും ചെയ്തതായാണ് വിവരം. ഉമർ കാറിൽ ഒപ്പം ഉണ്ടായിരുന്നവരുമായി ആക്രമണം ആസൂത്രണം ചെയ്യുകയും കാറിൽ ഒരു ഡിറ്റണേറ്റർ സ്ഥാപിക്കുകയും ചെയ്തതായും ആണ് റിപ്പോർട്ടുകൾ. ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തിൽ ഉപയോഗിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.

2025 നവംബർ 10ന് വൈകിട്ട് 6.52ന് ചെങ്കോട്ട (ലാൽ ക്വില) മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിനും നാലിനും ഇടയിലുള്ള റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 13 പേർ മരിച്ചു. 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ചെങ്കോട്ട സ്‌ഫോടനത്തിന് മൂന്നാഴ്ച മുമ്പ് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കശ്മീരിലെ ശ്രീനഗറിന്റെ പലഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്വേഷണമാരംഭിച്ച ജമ്മു പൊലീസ് തെളിവുകളുടെ ചുവടുപിടിച്ച് ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലെത്തി. കശ്മീർ സ്വദേശികളായ ഡോ. അദീൽ അഹമ്മദിനെ ഉത്തർ പ്രദേശിലെ സഹ്‌രൻപുരിൽനിന്നും ഡോ. മുസമ്മിൽ ഷക്കീലിനെ ഹരിയാനയിലെ ഫരീദാബാദിൽനിന്നും അറസ്റ്റു ചെയ്തു.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള അദീൽ അഹമ്മദിനും മുസമ്മിൽ ഷക്കീലിനും ചെങ്കോട്ട സ്‌ഫോടനക്കേസിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ചു വരുകയായിരുന്ന ഡോ.ഉമർ മുഹമ്മദാണ് ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കാറോടിച്ചയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ഇത് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. മുസമ്മിൽ ഷക്കീലിന്റെ അറസ്റ്റിനു പിന്നാലെ അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള 2,900 കിലോ സ്‌ഫോടക വസ്തുക്കളും ഫരീദാബാദിൽനിന്ന് കണ്ടെത്തിയിരുന്നു.

അമോണിയം നൈട്രേറ്റാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം. പുൽവാമയിൽ ജനിച്ച ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നു. ഇതേ മെഡിക്കൽ കോളജിൽ കഴിഞ്ഞ 3 വർഷമായി സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ് മുസമ്മിൽ ഷക്കീൽ. അദീൽ മുഹമ്മദിന്റെയും മുസമ്മിലിന്റെയും അടുത്ത അനുയായിയാണ് ഉമർ.

ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അതേത്തുടർന്നാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എച്ച്ആർ 26ഇഋ7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ 6:30 നാണ് ഇവിടെനിന്നു പുറപ്പെട്ടത്.

ജമ്മുകശ്മീർ, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്. ചാവേർ സ്‌ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായിരുന്നു സ്‌ഫോടനം. ഇതിന് പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനകളാണെന്നും സൂചനകളുണ്ട്.

ചെങ്കോട്ടയുടെ ഒന്നാം നമ്പർ ഗേറ്റിന് സമീപം സുഭാഷ്മാർഗ് ട്രാഫിക് സിഗ്‌നലിൽ പൊട്ടിത്തെറിച്ച വെളുത്ത ഐ20 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാർ ട്രാഫിക് സിഗ്‌നലിൽ മുന്നോട്ടുനീങ്ങുന്നതും െ്രെഡവറുടെ സീറ്റിൽ കടുംനീല നിറത്തിലുള്ള ടീഷർട്ട് ധരിച്ച് ഒരാൾ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എച്ച്ആർ 26സിഇ7674 എന്ന നമ്പർ പ്ലേറ്റുള്ള കാർ സ്‌ഫോടനത്തിന് മൂന്ന് മണിക്കൂറോളം മുൻപ് ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തു. 3:19 ന് എത്തിയ കാർ 6:48 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്. 6.52നാണ് കാർ പൊട്ടിച്ചെറിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരാൾ മാത്രമേ വാഹനത്തിനുള്ളിൽ ഉള്ളതായി കാണുന്നുള്ളൂ. സ്‌ഫോടനമുണ്ടാകുമ്പോൾ കാറിൽ ഒന്നിൽക്കൂടുതൽ ആളുകൾ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. മാറ്റാരെങ്കിലും ഈ മണിക്കൂറുകൾക്കുള്ളിൽ കാറിൽ കയറിയോ എന്നതടക്കം കണ്ടെത്താനാണ് നീക്കം.

ഒൻപത് പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 25ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. സമീപമുണ്ടായിരുന്ന ഇരുപതിലേറെ വാഹനങ്ങൾക്കാണ് തീപിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സൽമാൻ എന്ന ഗുരുഗ്രാം നിവാസിയുടെ പേരിലാണ് വാഹനമെന്നും എന്നാൽ ഇത് ഒഖ്‌ല നിവാസിയായ ദേവേന്ദറിന് ഇയാൾ ഒന്നര വർഷം മുമ്പ് വിറ്റതായി മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദറിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലപ്പെട്ടത് പൊട്ടിത്തെറിച്ച കാറിന് സമീപത്തുണ്ടായിരുന്നവരാണ്. ഉഗ്രസ്‌ഫോടനത്തിൽ മൃതദേഹ ഭാഗങ്ങൾ മീറ്ററുകൾ അകലേക്ക് ചിതറിത്തെറിച്ചു. കാറിന്റെ ഡോർ തെറിച്ചുവീണത് അന്പത് മീറ്റർ അകലെയാണ്. പൂർണമായി ചിന്നിച്ചിതറാത്ത മൃതദേഹം മറ്റൊരു കാറിന്റെ മുൻഭാഗത്താണ് പതിച്ചത്.

ഡൽഹിയിൽ നിന്ന് 30 കിലോ മീറ്റർ പോലും ദൂരമില്ലാത്ത ഫരീദാബാദിൽ നിന്ന് 2,900 കിലോ സ്‌ഫോടക സാമഗ്രികൾ പിടിച്ചെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് സ്‌ഫോടനം. ജമ്മു കശ്മീർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഷ്‌കർ ഇ തൊയ്ബ (എൽഇടി) നേതാവ് ഹഫീസ് സെയ്ദ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എൽഇടി കമാൻഡർ സയ്ഫുള്ള സയ്ഫ് പാകിസ്ഥാനിലെ ഒരു റാലിയിൽ സംസാരിക്കവെ ഹഫീസ് സെയ്ദിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. മസുദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ മുഹമ്മദും ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടും ഈയടുത്താണ് പുറത്തുവന്നത്.

ജമ്മുകശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടർമാരുൾപ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിർമാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കൾ ഇവരിൽനിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഖന്നെയുടെയും ഡോക്ടർ അദീൽ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്.

ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടർ മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തനായെന്നും തുടർന്നാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ താരിഖിൽനിന്നാണ് ഉമർ കാർ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള ഇയാളുടെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52ഓടെ കാർ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തുവെന്നാണ് നിഗമനം.ജമ്മുകശ്മീർ, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്. ചാവേർ സ്‌ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരൻ ഡോക്ടർ ഉമർ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപത്തായിരുന്നു സ്‌ഫോടനം. ഇതിന് പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനകളാണെന്നും സൂചനകളുണ്ട്.

ചെങ്കോട്ടയുടെ ഒന്നാം നമ്പർ ഗേറ്റിന് സമീപം സുഭാഷ്മാർഗ് ട്രാഫിക് സിഗ്‌നലിൽ പൊട്ടിത്തെറിച്ച വെളുത്ത ഐ20 കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാർ ട്രാഫിക് സിഗ്‌നലിൽ മുന്നോട്ടുനീങ്ങുന്നതും െ്രെഡവറുടെ സീറ്റിൽ കടുംനീല നിറത്തിലുള്ള ടീഷർട്ട് ധരിച്ച് ഒരാൾ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എച്ച്ആർ 26സിഇ7674 എന്ന നമ്പർ പ്ലേറ്റുള്ള കാർ സ്‌ഫോടനത്തിന് മൂന്ന് മണിക്കൂറോളം മുൻപ് ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തു. 3:19 ന് എത്തിയ കാർ 6:48 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്. 6.52നാണ് കാർ പൊട്ടിച്ചെറിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരാൾ മാത്രമേ വാഹനത്തിനുള്ളിൽ ഉള്ളതായി കാണുന്നുള്ളൂ. സ്‌ഫോടനമുണ്ടാകുമ്പോൾ കാറിൽ ഒന്നിൽക്കൂടുതൽ ആളുകൾ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. മാറ്റാരെങ്കിലും ഈ മണിക്കൂറുകൾക്കുള്ളിൽ കാറിൽ കയറിയോ എന്നതടക്കം കണ്ടെത്താനാണ് നീക്കം.

ഒൻപത് പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 25ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. സമീപമുണ്ടായിരുന്ന ഇരുപതിലേറെ വാഹനങ്ങൾക്കാണ് തീപിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സൽമാൻ എന്ന ഗുരുഗ്രാം നിവാസിയുടെ പേരിലാണ് വാഹനമെന്നും എന്നാൽ ഇത് ഒഖ്‌ല നിവാസിയായ ദേവേന്ദറിന് ഇയാൾ ഒന്നര വർഷം മുമ്പ് വിറ്റതായി മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. ദേവേന്ദറിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലപ്പെട്ടത് പൊട്ടിത്തെറിച്ച കാറിന് സമീപത്തുണ്ടായിരുന്നവരാണ്. ഉഗ്രസ്‌ഫോടനത്തിൽ മൃതദേഹ ഭാഗങ്ങൾ മീറ്ററുകൾ അകലേക്ക് ചിതറിത്തെറിച്ചു. കാറിന്റെ ഡോർ തെറിച്ചുവീണത് അന്പത് മീറ്റർ അകലെയാണ്. പൂർണമായി ചിന്നിച്ചിതറാത്ത മൃതദേഹം മറ്റൊരു കാറിന്റെ മുൻഭാഗത്താണ് പതിച്ചത്.

ഡൽഹിയിൽ നിന്ന് 30 കിലോ മീറ്റർ പോലും ദൂരമില്ലാത്ത ഫരീദാബാദിൽ നിന്ന് 2,900 കിലോ സ്‌ഫോടക സാമഗ്രികൾ പിടിച്ചെടുക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് സ്‌ഫോടനം. ജമ്മു കശ്മീർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഷ്‌കർ ഇ തൊയ്ബ (എൽഇടി) നേതാവ് ഹഫീസ് സെയ്ദ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എൽഇടി കമാൻഡർ സയ്ഫുള്ള സയ്ഫ് പാകിസ്ഥാനിലെ ഒരു റാലിയിൽ സംസാരിക്കവെ ഹഫീസ് സെയ്ദിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. മസുദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ മുഹമ്മദും ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ടും ഈയടുത്താണ് പുറത്തുവന്നത്.

ജമ്മുകശ്മീർ, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടർമാരുൾപ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിർമാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കൾ ഇവരിൽനിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഖന്നെയുടെയും ഡോക്ടർ അദീൽ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്.

ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടർ മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തനായെന്നും തുടർന്നാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നും അന്വേഷണവൃത്തങ്ങൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ താരിഖിൽനിന്നാണ് ഉമർ കാർ വാങ്ങിയതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന ഫരീദാബാദ് ഭീകരസംഘവുമായുള്ള ഇയാളുടെ ബന്ധം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നു. വൈകുന്നേരം 6:52ഓടെ കാർ പൊട്ടിത്തെറിക്കുകയും സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തുവെന്നാണ് നിഗമനം.

Pics : ഡോ.മുസമിൽ ഷക്കീൽ, ഡോ. ഉമർ മുഹമ്മദ്, ഡോ.ആദിൽ അഹമ്മദ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ...