സിനിമ

“ഞാൻ എന്റെ ഭയത്തെ നേരിട്ടത് ഇങ്ങനെയാണ്”; ഉഗ്രവിഷമുള്ള മൂർഖനെ തോളിലിട്ട് നടി ദേവനന്ദ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന നിരവധി പേരുണ്ട്. പതിനെട്ടാം വയസിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ തോളിലിട്ടതിനെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് നടി ദേവനന്ദ. 2023ൽ പുറത്തിറങ്ങിയ ‘സായവനം’ എന്ന ചിത്രത്തിനുവേണ്ടിയാണ് നടി മൂർഖനെ തോളിലിട്ടത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നടിയെ തേടിയെത്തി. ഇതിനുപിന്നാലെയാണ് നടിയുടെ വികാരനിർഭരമായ കുറിപ്പ്. പാമ്പിനെ തോളിലിട്ടുകൊണ്ടുള്ള സീനിന്റെ ചിത്രീകരണ വീഡിയോയും നടി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്.

‘പതിനെട്ടാം വയസിൽ ഞാൻ എന്റെ ഭയത്തെ നേരിട്ടത് ഇങ്ങനെയാണ്. പാമ്പിനെ തോളിലിട്ടു, എന്റെ ഹൃദയം സായവനത്തിന് നൽകി. കഠിനാദ്ധ്വാനം, വിശ്വാസം, ചെറിയ ഭ്രാന്ത്… അവിടെയാണ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം. ചിത്രീകരണ വേളയിലെ ഓരോ കഷ്ടപ്പാടും ഈ കിരീടത്തിന്റെ മൂല്യം കൂട്ടുന്നു.’- നടി കുറിച്ചു.

മലയാളി സംവിധായകൻ അനിൽ കുമാർ ആണ് ‘സായവനം’ സംവിധാനം ചെയ്തത്. 90 മിനിട്ട് ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. 29ാമത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. സന്തോഷ് ദാമോദരൻ, സൗന്ദര രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

സുഷിന്‍ ശ്യാം മാജിക്ക് വീണ്ടും; ‘ബാലന്‍: ദി ബോയ്’ സിനിമയിലെ ആദ്യ ഗാനമായ താക്കോല്‍ പുറത്തിറങ്ങി

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ- ദി...

അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ”...

ആനുകാലികംസിനിമ

കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന നടൻ, സലീം കുമാറിന്റെ മരണാനന്തര ചടങ്ങിൽ നടന്ന പ്രഹസനങ്ങൾ: ആലപ്പി അഷ്റഫ് പറയുന്നു

അന്തരിച്ച നടൻ സലീം കുമാറിന്റെ പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ...

സിനിമ

അർജുൻ സർജ നായകനായെത്തുന്ന ബ്ലാസ്റ്റ്! അഴിഞ്ഞാടി അഭിരാമിയും പ്രീതിയും (Review)

സിനിമയുടെ ടൈറ്റിലിനോട് 100 ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെയാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച്...