കേരള വാർത്ത

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ആ‌യിരങ്ങൾ

പു​​​ത്ത​​​ന്‍കു​​​രി​​​ശ്: കാ​​​ലം​​​ചെ​​​യ്ത ശ്രേ​​​ഷ്ഠ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ന്‍ ബാ​​​വ​​​യു​​​ടെ ഒ​​​ന്നാം ശ്രാ​​​ദ്ധ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ആ​​​യി​​​ര​​​ങ്ങ​​​ൾ. ​​​പ്ര​​​ഭാ​​​ത പ്രാ​​​ര്‍ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ലും മാ​​​ത്യൂ​​​സ് മാ​​​ര്‍ ഈ​​​വാ​​​നി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ര്‍ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രു​​​ടെ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ലും മൂ​​​ന്നി​​​ന്മേ​​​ല്‍ കു​​​ര്‍ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു. തു​​​ട​​​ര്‍ന്ന് അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു

ശ്രേ​​​ഷ്ഠ ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ ച​​​രി​​​ത്ര​​​പു​​​രു​​​ഷ​​​നാ​​​ണെ​​​ന്നും സ​​​ഹ​​​ന​​​ത്തി​​​ന്‍റെ​​​യും സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും അ​​​നു​​​സ്മ​​​ര​​​ണ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ മാ​​​ത്യൂ​​​സ് മാ​​​ര്‍ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത പ​​​റ​​​ഞ്ഞു.

മ​​​ര​​​ണ​​​ത്തെ പ്ര​​​ത്യാ​​​ശ​​​യോ​​​ടെ സ്വീ​​​ക​​​രി​​​ച്ച ആ ​​​മ​​​ഹാ​​​പു​​​രു​​​ഷ​​​ൻ ഇ​​​ന്ന് അ​​​ദൃ​​​ശ്യ​​​നാ​​​ണെ​​​ങ്കി​​​ലും ബാ​​​വ​​​യു​​​ടെ ക​​​രു​​​ത​​​ലും സ്‌​​​നേ​​​ഹോ​​​ഷ്മ​​​ള​​​ത​​​യും ഇ​​​ന്നും ഒ​​​രു കു​​​റ​​​വു​​​മി​​​ല്ലാ​​​തെ സ​​​ഭ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​ഭ​​യി​​ലെ മു​​ഴു​​വ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രും കോ​​റെ​​പ്പി​​സ്‌​​കോ​​പ്പ​​മാ​​രും റ​​മ്പാ​ന്മാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വി​​വി​​ധ മ​​ത, രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളു​​മ​​ട​​ക്കം ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു. നേ​​ർ​​ച്ച​​സ​​ദ്യ വി​​ത​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു.

പെ​​രു​​ന്നാ​​ള്‍ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് ഫാ. ​​റോ​​യി ജോ​​ര്‍​ജ് ക​​ട്ട​​ച്ചി​​റ, ത​​മ്പു ജോ​​ര്‍​ജ് തു​​ക​​ല​​ന്‍, ജേ​​ക്ക​​ബ് സി. ​​മാ​​ത്യു, ഫാ. ​​അ​​ജീ​​ഷ് മാ​​ത്യു, ഫാ. ​​ബെ​​സി ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ശ്രേ​​​ഷ്ഠ​​​ബാ​​​വ​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ്പാ​​​ദ്യ​​​ത്തി​​​ല്‍ നീ​​​ക്കി​​​യി​​​രി​​​പ്പു​​​ള്ള തു​​​ക 2017നു​​​ശേ​​​ഷം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പ​​​ള്ളി​​​ക​​​ള്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ഇ​​​ട​​​വ​​​ക​​​ക​​​ള്‍ക്കു ന​​​ല്‍കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 11 പ​​​ള്ളി​​​ക​​​ള്‍ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​വീ​​​തം ന​​​ല്‍കി. ബാ​​​ക്കി 41 പ​​​ള്ളി​​​ക​​​ള്‍ക്ക് ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഖി​​​ല മ​​​ല​​​ങ്ക​​​ര സു​​​വി​​​ശേ​​​ഷ മ​​​ഹാ​​​യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ല്‍കും.

ബാ​​​വ സ്മാ​​​ര​​​ക മ്യൂ​​​സി​​​യം

ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​ടെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ശ്രാ​​​ദ്ധ പെ​​​രു​​​ന്നാ​​​ൾ ദി​​​ന​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ശ്രേ​​​ഷ്ഠ ബാ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ള്‍, വി​​​ശി​​​ഷ്‌​​​ട വ​​​സ്തു​​​ക്ക​​​ള്‍, അ​​​ന്ത്യോ​​​ഖ്യ സിം​​​ഹാ​​​സ​​​ന​​​ത്തി​​​ല്‍നി​​​ന്നു ശ്രേ​​​ഷ്ഠ ബാ​​​വാ​​​യ്ക്ക് ല​​​ഭി​​​ച്ച തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ള്‍, തൈ​​​ല​​​ങ്ങ​​​ള്‍, വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍, അ​​​മൂ​​​ല്യ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍, ബാ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന കാ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ള്‍പ്പെ​​​ടെ വ​​​രും​​​ത​​​ല​​​മു​​​റ​​​യ്ക്ക് ഓ​​​ര്‍മി​​​ക്കാ​​​നും പ​​​ഠി​​​ക്കാ​​​നും ഉ​​​ത​​​കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കു​​​ന്ന മ്യൂ​​​സി​​​യ​​​മാ​​​ണു വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍

ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​ടെ കാ​​​ല​​​ത്തു നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ച്ച ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​ന്ന നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ മൂ​​​ന്നു കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ എ​​​ല്ലാ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും​​​കൂ​​​ടി ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​ടെ ര​​​ണ്ടാം ദുഃ​​​ഖ്‌​​​റോ​​​നോ പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കും. ഇ​​​തി​​​നാ​​​യി വ്യ​​​ക്തി​​​ക​​​ളി​​​ല്‍നി​​​ന്നു സം​​​ഭാ​​​വ​​​ന സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ശ്രേ​​​ഷ്ഠ ബാ​​​വ​​​യു​​​ടെ ക​​​ബ​​​റി​​​ങ്ക​​​ല്‍ വ​​​ച്ച് പ​​​ര​​​ത്തു​​​വ​​​യ​​​ലി​​​ല്‍ ഷെ​​​വ. പി. ​​​ജേ​​​ക്ക​​​ബി​​​ല്‍നി​​​ന്ന് ഒ​​​രു ല​​​ക്ഷം രൂ​​​പ സ്വീ​​​ക​​​രി​​​ച്ച് നി​​​ര്‍വ​​​ഹി​​​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തസിനിമ

യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ്...

കേരള വാർത്തസിനിമ

ഒരു ദുരൂഹ സാഹചര്യത്തിലും പള്ളിചട്ടമ്പിയും; ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് ചാക്കോച്ചനും ടൊവിനോയും

ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. കുഞ്ചാക്കോ ബോബൻ നായകനായ ഒരു...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കാൻ അന്വേഷണം

ചിക്കമംഗളൂരു: കുടുംബമൊത്തുള്ള സന്തോഷ യാത്ര ഒടുവിൽ കണ്ണീർ യാത്രയായി മാറി. നാല് ദിവസം നീണ്ട തിരച്ചിൽ,...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് എന്ന് തെളിഞ്ഞു

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം കേരളത്തില്‍ നടത്തിയതിലെ വിവാദം അവസാനിക്കുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞതിന്...