കായികം

ഹിറ്റ്മാന്റെ സെഞ്ചറി, അർധ സെഞ്ചറിയുമായി വിരാട് കോലി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒൻപത് വിക്കറ്റ് വിജയമാണ് സിഡ്നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. 69 പന്തുകൾ ബാക്കി നിൽക്കെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ ‘വൈറ്റ് വാഷ്’ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

പരമ്പര തൂത്തുവരാൻ ലക്ഷ്യമിട്ട ഓസ്‌ട്രേലിയയെ സിഡ്‌നിയിൽ ഒമ്പത് വിക്കറ്റിന് കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ച് രോ കോ സഖ്യം. ഓസീസ് മുന്നിൽവെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും തകർപ്പൻ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അർദ്ധ സെഞ്ചുറിയും നേടി ഇന്ത്യൻ ജയത്തിന് ചുക്കാൻ പിടിച്ചു. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 69 പന്തുകൾ ബാക്കി നിൽക്കെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിലെ ‘വൈറ്റ് വാഷ്’ തോൽവി ഒഴിവാക്കി. 24 അടിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഗിൽ ജോഷ് ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.

അഡ്‌ലെയ്ഡിൽ നേടിയ അർധ സെഞ്ചുറിക്ക് പിന്നാലെയാണ് രോഹിത് സിഡ്‌നിയിൽ സെഞ്ചുറി തികച്ചത്. ക്രിക്കറ്റിൽ കാലം കഴിഞ്ഞെന്ന് വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകാൻ രോഹിതിനും കോലിക്കുമായി. മികച്ച ഇന്നിംഗ്‌സുമായി ഇന്ത്യക്ക് ജയം സമ്മാനിച്ചതോടെ 2027ൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് അവകാശം ഉന്നയിക്കാനും രോഹിതിനും കോലിക്കുമായി. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി സമ്മർദ്ദം ഉയർത്തിയ സിലക്ടർമാർക്കും പരിശീലകൻ ഗൗതം ഗംഭീറിനുമുള്ള മറുപടി കൂടിയാണ് രോഹിതിന്റെ സെഞ്ചുറി. അതേ സമയം ആദ്യ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോലിക്ക് ഫോം കണ്ടെത്താനായത് നിർണായകമായി.

സൂപ്പർ താരങ്ങളായ രോഹിത് ശർമ സെഞ്ചറിയും വിരാട് കോലി അർധ സെഞ്ചറിയും നേടി പുറത്താകാതെനിന്നു. 125 പന്തുകളിൽ 13 ഫോറുകളും മൂന്നു സിക്‌സുകളും ഉൾപ്പടെ 121 റൺസാണു രോഹിത് നേടിയത്. രാജ്യാന്തര ക്രിക്കറ്റിൽ രോഹിതിന്റെ അമ്പതാം സെഞ്ചറിയാണിത്, ഏകദിന ഫോർമാറ്റിൽ 33 സെഞ്ചറികൾ. 63 പന്തുകളിൽനിന്ന് അർധ സെഞ്ചറിയിലെത്തിയ രോഹിത്, പിന്നീടുള്ള 42 പന്തുകളിൽ 100 പിന്നിട്ടു. 81 പന്തുകൾ നേരിട്ട വിരാട് കോലി ഏഴു ഫോറുകളുൾപ്പടെ 74 റൺസടിച്ചു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 46.4 ഓവറിൽ 236 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായുടെയും (58പന്തിൽ 56) ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും (41) ഇന്നിങ്‌സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹർഷിത് റാണ നാലുവിക്കറ്റ് നേടി.നേരത്തേ ഓപ്പണിങ്ങിൽ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി മികച്ച തുടക്കം നൽകിയിരുന്നു.

ട്രാവിസ് ഹെഡ് (25 പന്തിൽ 29) ആണ് ആദ്യം പുറത്തായത്. പത്താം ഓവറിൽ മുഹമ്മദ് സിറാജെറിഞ്ഞ പന്തിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നൽകിയാണ് മടക്കം. പിന്നാലെ മിച്ചൽ മാർഷും (50 പന്തിൽ 41) പുറത്തായി. അക്ഷർ പട്ടേലിനാണ് വിക്കറ്റ്. 41 പന്തിൽ 30 റൺസെടുത്ത മാത്യു ഷോർട്ടിനെ കോലിയുടെ കൈകളിലെത്തിച്ച് വാഷിങ്ടൺ സുന്ദറും അലക്‌സ് കാരിയെ (37 പന്തിൽ 24) ശ്രേയസ് അയ്യരുടെ കൈകളിലേക്ക് നൽകി ഹർഷിത് റാണയും വിക്കറ്റുവേട്ടയിൽ പങ്കാളികളായി.

തുടർന്ന് ആറു റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ റണ്ണൊഴുക്ക് കുറഞ്ഞു. അർധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായെ വാഷിങ്ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുരുക്കി.പിന്നാലെ മിച്ചൽ ഓവൻ (1), മിച്ചൽ സ്റ്റാർക്ക് (2), നാഥൻ എലിസ് (22), ജോഷ് ഹേസൽവുഡ് (0), കൂപ്പർ കനോലി (23) എന്നിവരെല്ലാം മടങ്ങി. ഇന്ത്യക്കുവേണ്ടി ഹർഷിത് റാണ നാലും വാഷിങ്ടൺ സുന്ദർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഓരോ വിക്കറ്റ്.

മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെയും പേസർ പ്രസിദ്ധ് കൃഷ്ണയെയും ടീമിൽ ഉൾപ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അർഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്.

അപൂർവ നേട്ടത്തിൽ ഹിറ്റ്മാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 50ാം സെഞ്ചുറിയാണ് രോഹിത് ശർമ പൂർത്തിയാക്കിയത്. സിഡ്‌നിയിൽ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് ഹിറ്റ്മാൻ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തിൽ മാത്രം 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റിൽ 12 സെഞ്ചുറിയും ടി20യിൽ അഞ്ച് സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന സന്ദർശക ബാറ്ററും രോഹിത് തന്നെ. 33 ഇന്നിംഗ്‌സിൽ നിന്ന് ആറ് സെഞ്ചുറികാണ് രോഹിതത് നേടി. 32 ഇന്നിംഗ്‌സിൽ നിന്ന് അഞ്ച് സെഞ്ചുറി നേടിയ വിരാട് കോലി, കുമാർ സംഗക്കാര (49 ഇന്നിംഗ്‌സിൽ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് പിന്തള്ളിയത്.

ഓസ്‌ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുൽ സെഞ്ചുറികളെന്ന റെക്കോർഡിൽ കോലിക്ക് താഴെയാണിപ്പോൾ രോഹിത്. ശ്രീലങ്കയ്‌ക്കെതിരെ 10 സെഞ്ചുറികൾ നേടിയ കോലിയാണ് ഒന്നാമൻ. ഓസീസിനെതിരെ ഒമ്പത് സെഞ്ചുറികൾ വീതം നേടിയ രോഹിതും സച്ചിനും പിന്നിൽ. വെസ്റ്റ് ഇൻഡീസിനെതിരെ കോലിയും ഒമ്പത് സെഞ്ചുറികൾ നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിലും അഞ്ചോ അതിലധികമോ സെഞ്ചുറി നേടുന്ന ഏക താരം കൂടിയാണ് രോഹിത്. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകായികം

ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ...

അമേരിക്കൻ വാർത്തകായികം

ക്യാപിറ്റൽ കപ്പ് സോക്കർ: ഒരുക്കങ്ങൾ പൂർത്തിയായി

വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത്‌ നോർത്ത്...

കായികംപ്രധാന വാർത്ത

IPL 2026: ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി...

കായികംപ്രധാന വാർത്ത

ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

അഹമ്മദാബാദ്: ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ...