അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾശാസ്ത്രീയം

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ആളാകെ മാറി വിനീഷ്യസ് ജൂനിയര്‍, തരംഗമായി ബ്രസീലിയന്‍ താരത്തിന്റെ പുത്തന്‍ ലുക്ക്

റിയോ ഡി ജനീറോ: ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഇതിന് ശേഷം താരങ്ങള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ യുവ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ പുത്തന്‍ ലുക്കാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി താരം സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയനായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ചുള്ളന്‍ ലുക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി ചിന്‍ ഹാര്‍മണൈസേഷന്‍ സര്‍ജറിക്കാണ് വിനീഷ്യസ് വിധേയനായിരിക്കുന്നത്. ലോകകപ്പിന് ശേഷം നാട്ടിലെത്തിയതിന് പിന്നാലെയാണ് വിനീഷ്യസ് ഇത്തരമൊരു പ്രക്രിയ നടത്തിയിരിക്കുന്നത്. കളിക്കളത്തില്‍ തന്റെ രൂപത്തിന്റെ പേരില്‍ നിരവധി തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയര്‍.

ബ്രസീലിലെ ഗോയാനിയയില്‍ വെച്ച് ‘ചിന്‍ ഹാര്‍മണൈസേഷന്‍’ എന്ന സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുഖത്തിന്റെ ആകൃതിക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനും താടിയെല്ലിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനുമായാണ് 26-കാരനായ താരം ഈ ശസ്ത്രക്രിയക്ക് വിധേയനായത്. മൂക്ക്, ചുണ്ട്, താടിയെല്ല് എന്നിവയുമായി താടിയുടെ വലുപ്പവും സ്ഥാനവും പൊരുത്തപ്പെടുത്തി മുഖത്തിന് മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നല്‍കുന്ന രീതിയാണിത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...