അന്താരാഷ്ട്ര വാർത്തആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

കൂളാക്കും ക്യാബിൻ; ചൂടേറ്റ് വാടുമെന്ന പേടി വേണ്ട, അഞ്ച് മിനിട്ടിൽ തണുക്കാൻ പുതിയ യന്ത്രം

ടോക്കിയോ: ചൂട് കൂടിവരികയാണ്. വേനൽക്കാലമെത്തിയാൽ വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ. സഹിക്കാനാകാതെ വരുമ്പോൾ ‘ഫ്രിഡ്‌ജിൽ കയറിയിരിക്കാൻ തോന്നും ‘ എന്ന് ചിലരൊക്കെ പറയാറുണ്ട്. എന്തായാലും ആ തമാശ കാര്യമാക്കിയിരിക്കുകയാണ് ജപ്പാൻകാർ.

വെറും 5-10 മിനിറ്റിനുള്ളിൽ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്.ഡി.ആർ.എസ് എന്ന ജാപ്പനീസ് കമ്പനി. ‘ ഡോ ഹീമോൻ ബോക്സ് ‘ എന്നാണ് ഇതിന്റെ പേര്. ഒരു പോർട്ടബിൾ കൂളിംഗ് ബൂത്ത്. ശരീര താപനില കുറച്ച് ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ വേണ്ടി രൂപകല്പന ചെയ്തതാണിത്.

തുറന്നയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ ഗുണകരം

നിർമ്മാണ തൊഴിലാളികളടക്കം തുറന്നയിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണംചെയ്യും. ജാപ്പനീസ് ഫ്രോസൻ ഫുഡ് വെൻഡിംഗ് മെഷീനുകളിലെ തെർമൽ ഇൻസുലേഷൻ, റഫ്രിജറേഷൻ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപകല്പന. ഏപ്രിലിൽ തന്നെ ഉപകരണം ജാപ്പനീസ് വിപണിയിലെത്തി. നിലവിൽ സ്ഥാപനങ്ങൾക്കും കടകൾക്കും മാത്രമാണ് ലഭ്യമാവുക. 15 ലക്ഷം യെൻ (9 ലക്ഷത്തോളം രൂപ) ആണ് വില.

ഒരാൾക്ക് കസേരയിൽ ഇരിക്കാൻ പാകത്തിനുള്ള സ്‌റ്റെയിൻലെസ് സ്റ്റീൽ ക്യാബിൻ, അടിസ്ഥാന താപനില 15 ഡിഗ്രി സെൽഷ്യസ്. പ്രത്യേക നോസിലുകളിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസിലെ തണുത്ത കാറ്റ് നേരിട്ട് തലയിലേക്കും കഴുത്തിലേക്കും വീശും. 20 മിനിറ്റ് ആകുമ്പോൾ ഓട്ടോമാറ്റിക് ആയി ഓഫ് ആകും. ശരീരം അമിതമായി തണുത്ത് ഹൈപ്പോതെർമിയ പോലുള്ള അവസ്ഥയിലേക്ക് പോകുന്നത് തടയും. 100 വോൾട്ട് പവർ സപ്ലൈയിൽ പ്രവർത്തനം. ഫ്രി‌ഡ്‌ജിന്‌ 293 കിലോഗ്രാമാണ് ഭാരം. 2,029 മില്ലിമീറ്റർ ഉയരം. സ്ഥലം മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടില്ല.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...