പ്രധാന വാർത്ത

ഗുജറാത്തിൽ പുതിയ മന്ത്രിസഭ; 19 പുതുമുഖങ്ങൾ, ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രി; റിവബ ജഡേജയും മന്ത്രിസഭയിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ് വി പുതിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും പുതിയ മന്ത്രിസഭയിലുണ്ട്.

മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 ബിജെപി മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്നവരിൽ ആറു മന്ത്രിമാരെ മാത്രമാണ് നിലനിർത്തിയത്. ഇതിൽ നാലു മന്ത്രിമാർക്കു മാത്രമാണ് പഴയ വകുപ്പുകൾ നിലനിർത്തിയത്. പുതിയ മന്ത്രിസഭയിൽ എട്ട് അംഗങ്ങൾ ഒബിസി വിഭാഗക്കാരാണ്. ആറുപേർ പാട്ടീദാർ വിഭാഗക്കാരും നാലുപേർ ഗോത്രവിഭാഗക്കാരും മൂന്നുപേർ എസ്?സി വിഭാഗക്കാരും രണ്ടുപേർ ക്ഷത്രിയ വിഭാഗക്കാരുമാണ്. ബ്രാഹ്മണ, ജൈന വിഭാഗത്തിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ, ആം ആദ്മി പാർട്ടിയുടെ (എഎപി) വർധിച്ചുവരുന്ന സ്വാധീനം, സാമൂഹിക സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രിസഭയുടെ വികസനമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...