കേരള വാർത്തസിനിമ

ഓപ്പറേഷൻ നുംഖൂർ; ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് തിരികെ നൽകും

കൊച്ചി: ഭൂട്ടാനിൽനിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ വിട്ടുനൽകും. ഹൈക്കോടതി നിർദേശമനുസരിച്ച് വാഹനം വിട്ടുനൽകാൻ ആവശ്യപ്പെട്ട് ദുൽഖർ കസ്റ്റംസിന് അപേക്ഷ നൽകിയിരുന്നു. ദുൽഖർ സൽമാന് വാഹനം കൊണ്ടുപോവാമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗാരന്റിയുടേയും അടിസ്ഥാനത്തിലാണ് ഈ നടപടി. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ കേരളത്തിന് പുറത്ത് കൊണ്ടുപോവരുത്, ആവശ്യപ്പെട്ടാൽ ഹാജരാക്കണം തുടങ്ങിയ നിബന്ധനകൾ ഉണ്ടെന്നാണ് വിവരം.

അതേസമയം, ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഈ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ല. ലാന്റ് റോവർ ഡിഫൻഡർ, ലാന്റ് ക്രൂയിസർ, നിസാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡറർ തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്.

വാഹനം താത്കാലികമായി തിരികെ ലഭിക്കുന്നതിന് അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണൽ കമ്മീഷണറെ സമീപിക്കാനായിരുന്നു ദുൽഖർ സൽമാനോട് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ദുൽഖറിന്റെ അപേക്ഷയിൽ ബന്ധപ്പെട്ട അതോറിറ്റി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുൽഖർ കസ്റ്റംസിനെ സമീപിക്കുകയായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...