കായികം

ലോകറെക്കാഡിന് ഉടമ വനിതാ നീന്തൽതാരം അര്യാൻ ടിറ്റ്മസ് വിരമിച്ചു

സിഡ്‌നി : കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലുമായി നാലുസ്വർണമെഡലുകളും മൂന്ന് വെള്ളിയും ഒരു വെങ്കലവുടക്കം എട്ടുമെഡലുകൾ വാരിക്കൂട്ടിയ ഓസ്‌ട്രേലിയൻ വനിതാ നീന്തൽതാരം അര്യാൻ ടിറ്റ്മസ് വിരമിച്ചു. ടെർമിനേറ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അര്യാൻ 25ാം വയസിലാണ് നീന്തൽക്കുളങ്ങളോട് വിടപറയുന്നത്. പാരീസ് ഒളിമ്പിക്‌സിലാണ് അവസാനമായി മത്സരിക്കാനിറങ്ങിയത്. ശാരീരികപ്രശ്‌നങ്ങൾ കായികരംഗത്ത് തുടരുന്നത് മാനസികമായിക്കൂടി ബുദ്ധിമുട്ടിച്ചുതുടങ്ങിയതോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് ആര്യാൻ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.

ഒൻപത് ലോകചാമ്പ്യൻഷിപ്പ് മെഡലുകളും എട്ട് കോമൺവെൽത്ത് ഗെയിംസ് മെഡലുകളും ഉൾപ്പടെ 33 അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുള്ള താരമാണ് അര്യാൻ.

ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്റർ, 400 മീറ്റർ ഫ്രീ സ്‌റ്റൈലുകളിൽ സ്വർണം നേടി. 800 മീറ്റർ ഫ്രീ സ്‌റ്റൈലിൽ വെള്ളിയും 4200 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേയിൽ വെങ്കലവും സ്വന്തമാക്കി.

പാരീസ് ഒളിമ്പിക്‌സിൽ 400 മീറ്റർ ഫ്രീ സ്‌റ്റൈലിലും 4200 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേയിലും സ്വർണം. 200,800 മീറ്റർ ഫ്രീ സ്‌റ്റൈലുകളിൽ വെള്ളി.

1964 ഒളിമ്പിക്‌സിൽ ഡാൺ ഫ്രേസറിന് ശേഷം തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിൽ ഒരേയിനത്തിൽ സ്വർണം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ നീന്തൽ താരമാണ് അര്യാന.

200 മീറ്റർ ഫ്രീസ്‌റ്റൈലിൽ നിലവിലെ ലോകറെക്കാഡിന് ഉടമയാണ് അര്യാന. 400 മീറ്റർ ഫ്രീ സ്‌റ്റൈലിലെ അര്യാനയുടെ ലോകറെക്കാഡ് അടുത്തിടെയാണ് കനേഡിയൻ താരം സമ്മർ മകിൻടോഷ് തിരുത്തിയത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...