കൗതുകങ്ങൾസിനിമ

ഉറ്റ സുഹൃത്ത് കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി മമ്മൂട്ടി; ഒപ്പം സുല്‍ഫത്തും

പ്രിയ സുഹൃത്തായിരുന്ന കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു താരത്തിന്റെ സൗഹൃദ സന്ദർശനം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടു ഭാര്യയും മക്കളും പുതിയ വീടൊരുക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. 

mammootty-cochin-haneefa-house3

മമ്മൂട്ടിയുമായി അഗാധമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ. താരത്തിന്റെ സ്വപ്നഭവനത്തിൽ മമ്മൂട്ടി എത്തിയപ്പോൾ ഒരുപാടു കാലത്തെ ഓർമകളും പടികയറി വന്നു.

mammootty-cochin-haneefa-house

കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളുമായും ദീർഘനേരം ചെലവിട്ട മമ്മൂട്ടി പ്രിയ സുഹൃത്തിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന വീട് നടന്നു കണ്ടു. കൊച്ചിൻ ഹനീഫയുടെ മക്കൾക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്ത ശേഷമാണ് താരം മടങ്ങിയത്.  

മമ്മൂട്ടിക്കൊപ്പം അഭനയിക്കുക മാത്രമല്ല താരത്തെ വച്ച് നിരവധി സിനിമകളും കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. നിരൂപകശ്രദ്ധ നേടിയ ‘വാൽസല്യം’ ആണ് അവയിൽ ഏറെ കയ്യടി നേടിയ ചിത്രം. സഹപ്രവർത്തകർക്കപ്പുറം വലിയൊരു ആത്മബന്ധവും ഇരുവരും തമ്മിൽ സൂക്ഷിച്ചിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ കൊച്ചിൻ ഹനീഫ അക്കാര്യം മറച്ചുവച്ചത് മമ്മൂട്ടിക്ക് വലിയ സങ്കടമുണ്ടാക്കി. അകാലത്തിൽ ഹനീഫ മരിച്ചപ്പോൾ പൊട്ടിക്കരയുകയായിരുന്നു മമ്മൂട്ടിയെന്നാണ്  പിന്നീട് നടൻ മുകേഷ് വെളിപ്പെടുത്തിയത്. 

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...