അമേരിക്കൻ വാർത്ത

ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ ദേവാലയത്തിൽ തിരുനാൾ ആഘോഷം – 2026

ബെൽവിൽ, ഒന്റാറിയോ, കാനഡ: പ്രാർത്ഥനയും ആഘോഷവും  ഒരുമിക്കുന്ന തിരുനാൾ ആഘോഷം – 2026, ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ സീറോ മലബാർ ദേവാലയത്തിൽ ആഗസ്റ്റ് 7 മുതൽ 9 വരെ വിപുലമായി നടത്തപ്പെടും.

ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകിട്ട് 6.00ന്, തിരുനാൾ കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, മരിച്ചവരുടെ ഓർമ്മ എന്നിവ നടക്കും.

ആഗസ്റ്റ് 8, ശനിയാഴ്ച വൈകിട്ട് 7.00ന്, രൂപം വെഞ്ചിരിപ്പ്, ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ് എന്നിവ ഭക്തിപൂർവം നടത്തപ്പെടും.

പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് 9, ഞായറാഴ്ച വൈകിട്ട് 4.00ന്, പ്രസുദേന്തി വാഴ്ചയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന്റെ ആഘോഷത്തിന് താളവും ആവേശവും പകരാൻ “നയാഗ്ര തരംഗം” അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഉണ്ടായിരിക്കും. കുട്ടികൾക്കായി കളിപ്പാട്ടങ്ങളുമായി “കളിപ്പാട്ടം” (80 & 90 Kids store), ഐസ്ക്രീം, ജ്യൂസ്, ചിപ്സ് എന്നിവയുമായി “സ്നാക്ക് ഹബ്”, കൈകൊണ്ട് നിർമ്മിച്ച സോയ വാക്സ് മെഴുകുതിരികളുമായി “എ.വി. ഫ്ലെയിംസ്”, പ്രത്യേക ആകർഷണമായി ആപ്പിൾ വാച്ചുമായി “മഹാലേലം” എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാർത്ഥനയുടെ ശാന്തതയും ആഘോഷത്തിന്റെ നിറപ്പകിട്ടും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിക്കുന്ന ഈ തിരുനാൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായിരിക്കും. കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഈ മഹത്തായ തിരുനാൾ ആഘോഷത്തിൽ പങ്കുചേരാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു

  • Report ജോമോൻ ജോയ് – മീഡിയ കോഓർഡിനേറ്റർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...