ചരമം

കാനഡയിൽ വാഹനാപകടം: രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കാനഡ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പാരി സൗണ്ടിന് സമീപം ഹൈവേ 69-ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ ദാരുണമായി മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രൻയും ബെംഗളൂരുവിൽ നിന്നുള്ള മലയാളിയായ സരിൻ സി. സാം (28)ഉം ആണ് മരിച്ചത്. അപകടം ശനിയാഴ്ച പുലർച്ചെയായിരുന്നു.

അപകടസമയത്ത് ഇവർ സഞ്ചരിച്ച വാഹനത്തിൽ ആകെ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സരിൻ അടുത്തിടെയാണ് പഠനം പൂർത്തിയാക്കി കാനഡയിൽ ജോലി ആരംഭിച്ചത്. അർജുന്റെ ഭാര്യ വെറും രണ്ട് മാസം മുമ്പാണ് കാനഡയിലെത്തിയത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ കണ്ടെത്താൻ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഈ ദുരന്തവാർത്ത കാനഡയിലെ മലയാളി പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....