അമേരിക്കൻ വാർത്തസിനിമ

‘രക്ഷയിൻ സന്തോഷം’ പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാ സ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിൻറെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം  റിലീസ് ചെയ്യാനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം ഹൃദയസ്പർശിയായ വരികളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ ഗാനം.

ആധുനീക  സംഗീതത്തിൻറെ ഭംഗിയും, പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന ജോജി സാം ജേക്കബും, സംഗീതം സജി പുല്ലാടും നിർവഹിച്ചിരിക്കുന്നു.

അമേരിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരണം പൂർത്തിയായി വരുന്ന ഈ ആൽബത്തിൽ സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ആലപിച്ചിരിക്കുന്നു.
അത്യാധുനിക ഓഡിയോ എൻജിനീയറിങ് സംവിധാനങ്ങളാൽ ലോകോത്തര സൗണ്ട് ട്രീറ്റ്മെന്റിലുള്ള ‘കുമ്പനാട് മിക്സ് വേവ്സ് ഡിജിറ്റൽ റെക്കോർഡിങ്’ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ജോയൽ ജോകുട്ടൻറെ നേതൃത്വത്തിലാണ് പശ്ചാത്തല സംഗീതവും, എഡിറ്റിങ്ങും  പുരോഗമിക്കുന്നത്.

പോസ്റ്റർ ഡിസൈനിങ്-ജോഷി ജോസഫ്, ഓഡിയോ-ജി  റ്റി വി ഗ്ലോബൽ, റോജൻ   ഉമ്മൻ,  വീഡിയോ- രാജ് ഡിജിറ്റൽ മീഡിയയും നിർവഹിച്ചിരിക്കുന്നു.

സംഗീതാസ്വാദകർക്ക് ഒരു പുതിയ അനുഭവം തരുന്ന ‘രക്ഷയിൻ സന്തോഷം’ എന്ന ഗാനം ആരാധനകളിലും, കൺവെൻഷനുകളിലും പാടി ആരാധിച്ച് ദൈവീകാനുഗ്രഹം  പ്രാപിക്കുവാൻ ഈ ഗാനം ശ്രവിക്കുന്ന ഏവരെയും സർവ്വേശ്വരൻ   സഹായിക്കട്ടെ. 

  • Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...