അമേരിക്കൻ വാർത്ത

ഡാളസിൽ ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ അതിവിപുലമായി സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന  ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ  അതിവിപുലവും അത്യാകർഷവുമായി

രീതിയിൽ  ജൂൺ 14, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന്‌ അസോസിയേഷൻ ഹാളിൽ വെച്ചു (3821 Broadway Blvd, Garland, TX 75043) സംഘടിപ്പിക്കുന്നു.  ലോക പ്രശസ്ത ക്യാൻസർ വിദഗ്ദ്ധനായ ഡോക്ടറും  മികച്ച പ്രഭാഷകനുമായ ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും. ഈ പരിപാടിയിൽ സംരംഭകനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും, സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമ്മാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്‌സ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു. പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച ‘ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ് ‘ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം നടത്തുന്നതുമായിരിക്കും.

പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

  • Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...