ചരമം

ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് സീറോ-മലങ്കര കാത്തലിക് ചർച്ചിൽ: വ്യൂയിങ് 12ന്

ഹൂസ്റ്റൺ :പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യ ചരിത്രകാരനും നോവലിസ്റ്റും സംഘാടകനുമായിരുന്ന ജൂൺ 6ന് ശനിയാഴ്ച  അന്തരിച്ച  ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ  13ന് ശനിയാഴ്ച  സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ നടക്കുന്നതാണ്.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും സംബന്ധിച്ച കൂടുതൽ  വിവരങ്ങൾ ചുവടെ: 
വ്യൂയിങ്:  ജൂൺ 12,  വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ (3135 5th Street, Stafford, TX 77477).

സംസ്‌കാര ശുശ്രൂഷകൾ  ജൂൺ 13ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ  ആരംഭിക്കും. തുടർന്ന് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

 പരേതനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  പകരം  ‘കാത്തലിക് ചാരിറ്റീസ്’ (https://tinyurl.com/mannickarottu)ലേക്ക് സംഭാവനകൾ നൽകാനാണ്  താല്പര്യപ്പെടുന്നതെന്ന് കുടുംബം  അറിയിച്ചു.

കുടുംബാംഗങ്ങൾക്ക് നേരിട്ട് അനുശോചന കുറിപ്പുകൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് , ഇടവക വികാരിയായ ഫാ. ബിന്നിയുടെ (Fr. Binny) പേരിൽ പള്ളിയുടെ വിലാസത്തിലേക്ക് St. Peter’s Syro-Malankara Catholic Church, 3135 5th Street, Stafford, TX 77477 അയക്കാവുന്നതാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....