കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം; വെർച്വൽ ഓട്ടോപ്സി ആദ്യം കോഴിക്കോട്ട്, 30 കോടി ചെലവ്

കോഴിക്കോട് : ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം നടത്താനാകുന്ന വെർച്വൽ ഓട്ടോപ്‌സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കായകൽപം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒട്ടാകെ ഇത് നടപ്പാക്കാൻ മുപ്പതു കോടിയോളം രൂപ ചെലവു വരും. ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സർജനെ നിയമിക്കാത്തതിനാൽ വടകര മേഖലയിൽനിന്നുള്ള മൃതശരീരങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഇതിനു ബന്ധുക്കൾ ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതായും ബന്ധുവിന്റെ മരണ വേദന താങ്ങുന്നവർക്കു ഇരട്ടി വേദനയാണിതെന്നുമാണ് ഷാഫി പറമ്പിൽ വിശദീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലരക്കോടി രൂപയ്ക്ക് വിർച്വൽ ഓട്ടോപ്‌സി സംവിധാനം കൊണ്ടു വരാനാവും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ടിൽനിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വയ്ക്കാമെന്നും ഷാഫി പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി കെ.മുരളീധരൻ സംസ്ഥാനത്ത് വിർച്വൽ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

കെട്ടിടങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കിഫ്ബി പദ്ധതികളിൽ നിലവിൽ പണി നടക്കുന്നവ പൂർത്തിയാക്കും. എന്നാൽ പുതിയ പദ്ധതികൾ തുടങ്ങുന്നതു നയപരമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം എടുക്കൂ. ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ ഭരണപരമായ നടപടിയാണ്. ഇത് ആർക്കുമെതിരെയുള്ള അച്ചടക്ക നടപടിയല്ല. പത്തു വർഷത്തിനു ശേഷം പുതിയ സംവിധാനം വരുമ്പോൾ ഈ സിസ്റ്റത്തോടു സഹകരിക്കണം. ജീവനക്കാരെ വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവിനെക്കുറിച്ചു പരാതി നൽകുന്നവരെ അധിക്ഷേപിക്കുന്ന മുൻ സർക്കാരിന്റെ നടപടി ഇനിയുണ്ടാവില്ല. സർക്കാർ ആശുപത്രികൾ നവീകരിക്കുകയും കഴിയുന്നത്ര ആക്ഷേപം ഒഴിവാക്കുകയും ചെയ്യും. ചികിത്സാ പിഴവുകൾ പൂർണമായും ഒഴിവാക്കാനായില്ലെങ്കിലും പിഴവ് വന്നാൽ ഉടൻ പരിശോധനകൾ നടത്തും. അധികൃതർ ഉദ്യോഗസ്ഥരെ വെള്ള പൂശുന്ന റിപ്പോർട്ടു നൽകിയാൽ അതു വകവയ്ക്കില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശിക 2071 കോടി രൂപയാണ്. കെഎംഎസ്‌സിഎല്ലിനു 476 കോടിയിലധികം രൂപയുടെ കുടിശികയുണ്ട്. 150 കോടിയിലധികം രൂപ മരുന്നു വിതരണക്കാർക്കും കുടിശികയാണ്. ഇതൊന്നും പത്തുദിവസം കൊണ്ട് യുഡിഎഫ് സർക്കാർ വരുത്തിവച്ച കുടിശ്ശികയല്ലെന്നും മന്ത്രി പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...