അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന ടീമുകൾ ഒട്ടേറെയാണ്. ലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കൗമാരതാരങ്ങൾ ലോകകപ്പിനിറങ്ങുന്നു.

നിക്കോ പാസ് (21)
അർജന്റീന
∙ പ്ലേ മേക്കിങ് മികവ്
∙ ഫ്രീ സ്പേസ് കണ്ടെത്താനുള്ള മികവ്

nico-pas

ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്ക് ചാംപ്യൻസ് ലീഗിൽ ഇടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് നിക്കോ പാസ്. അർജന്റൈൻ കാൽപന്തു കളിയുടെ സൗന്ദര്യം നിക്കോയുടെ കാലുകളിലുണ്ട്. മധ്യനിരയിൽ ആക്രമണത്തിനു ചുക്കാൻ പിടിക്കുന്ന താരം, ഈ സീസണിൽ 13 ഗോളുകളും 7 അസിസ്റ്റുകളും കോമോയ്ക്കായി നേടി. മെസ്സിയുടെ സ്ഥാനത്തേക്കുള്ള താരപ്പിറവിയാണ് നിക്കോ.

ഗിൽബെർട്ടോ മോറ (17)
മെക്സിക്കോ
∙മികച്ച പാസിങ് റേഞ്ച്
∙ഫൈനൽ തേഡിലെ നിർണായക സാന്നിധ്യം

Mora

ഇത്തവണ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡോടെയാണ് ഗിൽബെർട്ടോ മോറയുടെ വരവ്. മെക്സിക്കൻ ക്ലബ് ടീയവാനയുടെ മധ്യനിരയിൽ കളിക്കുന്ന മോറ 15–ാം വയസ്സിൽ മെക്സിക്കൻ ലീഗിലെ ആദ്യ ഗോൾ നേടി. 2025ൽ മെക്സിക്കോയ്ക്ക് കോൺകാഫ് ഗോൾഡ് കപ്പ് നേടിക്കൊടുത്ത ടീമിലും അംഗമായിരുന്നു. മോറയുടെ ലോങ് പാസുകൾ എതിരാളികളെ പരീക്ഷിക്കും.

കെനൻ യിൽഡിസ് (21)
തുർക്കി
∙ഡ്രിബ്ൾ ചെയ്യാനുള്ള കഴിവ്
∙ഫിനിഷിങ്ങിലെ കൃത്യത

kenen-orig

തുർക്കിയുടെ മുന്നേറ്റത്തിൽ നിർണായക ശക്തിയാകാൻ പോകുന്ന താരമാണ് കെനൻ യിൽഡിസ്.ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനായി കളിക്കുന്ന താരം ഈ സീസണിൽ 14 ഗോളുകളും 10 അസിസ്റ്റുകളും നേടിയാണ് ലോകകപ്പിനെത്തുന്നത്. ആർദ ഗൂളറിനൊപ്പം തുർക്കിയുടെ മുന്നേറ്റത്തിലെ പ്രധാനി യിൽഡിസ് ആവാനാണ് സാധ്യത.

പൗ കൂബർസി (19)
സ്പെയിൻ
∙പന്തടക്കം
∙ പ്രതിരോധമികവ്

pau

ബാർസിലോനയുടെ ലാ മാസിയ അക്കാദമി താരമാണ് കൂബർസി. ബാർസയ്ക്കായി 128 മത്സരങ്ങൾ പൂർത്തിയാക്കിയ താരത്തെ ഇതിഹാസമായ ജെറാർഡ് പീക്കേയുടെയും കാർലോസ് പൂയോളിന്റെയും കളിയുമായി താരതമ്യപ്പെടുത്താം. പ്രതിരോധത്തിനൊപ്പം പുറകിൽനിന്നു കളി മെനയാനും താരത്തിനു കഴിയും.

ലൂക്ക വുസ്കോവിച്ച്(19)
ക്രൊയേഷ്യ
∙മെയ്ക്കരുത്ത്
∙ആക്രമണത്തിലെ പങ്കാളിത്തം

luka

ജർമൻ ബുന്ദസ് ലിഗ ക്ലബ് ഹംബുർഗർ എസ്‌വിക്കായി കളിക്കുന്ന പ്രതിരോധ താരമാണ് വുസ്കോവിച്ച്. 6 ഗോളുകൾ നേടിയ താരം പുതിയ കാല ഫുട്ബോൾ ആവശ്യപ്പെടുന്ന ഗോളടി ശേഷിയുള്ള പ്രതിരോധ താരമാണ്. ഗോൾ തടയുന്നതിനൊപ്പം 6 ഗോളുകളും ഈ സീസണിൽ നേടിയതോടെ മുൻനിര ക്ലബ്ബുകൾ വുസ്കോവിച്ചിനു പിന്നാലെയുണ്ട്.

നീക്കോ റെയ്‌ലി (21)
ഇംഗ്ലണ്ട്
∙ പല പൊസിഷനിൽ കളിക്കാനുള്ള കഴിവ്
∙ ഉയർന്ന സ്റ്റാമിന

nekoraily

പ്രിമിയർ ലീഗിൽ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന നീക്കോ മാഞ്ചസ്റ്റർ സിറ്റിക്കായി 9 ഗോളുകളും 6 അസിസ്റ്റുകളും ഈ സീസണിൽ നേടി. പിൻനിരയിലും മധ്യനിരയിലും ഒരു പോലെ കളിക്കാൻ ശേഷിയുള്ള താരം. പ്രിമിയർ ലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

യാൻ ഡിയോമാൻഡേ (19)
ഐവറി കോസ്റ്റ്
∙അസാമാന്യ വേഗം
∙ഡ്രിബ്ളിങ് മികവ്

Yan

ജർമൻ ബുന്ദസ് ലിഗയിൽ ലെയ്പ്സിഗ് ക്ലബ് താരമായ ഡിയോമാൻഡേ ലോകകപ്പിനെത്തുന്ന കൗമാര താരങ്ങളിൽ ഏറ്റവും പ്രതീക്ഷ വയ്ക്കാവുന്നവരിൽ ഒരാളാണ്. 13 ഗോളുകളും 9 അസിസ്റ്റുകളുമാണ് ഈ സീസണിൽ ഡിയോമാൻഡേ നേടിയത്. ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ നോട്ടമിട്ടിരിക്കുന്ന താരം ഒരു വണ്ടർകിഡായി വിലയിരുത്തപ്പെടുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...