ചരമം

കൂട്ടുകാർക്ക് രക്ഷകനായി; യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

വാഷിങ്ടൻ : യുഎസിൽ സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് ടെക്‌സസ്‌ ലൂസിയാന അതിർത്തിയിലെ ടോളിഡോ ബെൻഡ് റിസർവോയറിൽ വച്ച് അപകടത്തിൽപ്പെട്ടത്. യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് ടെക്‌സസിലെ വിദ്യാർഥിയായിരുന്നു അനുരൂപ്.

സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ മീൻപിടിക്കാനെത്തിയതായിരുന്നു അനുരൂപ്. ഇതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിൽ വീണുപോയ മൂന്ന് കൂട്ടുകാരെയും സ്വന്തം ജീവൻ പണയം വച്ച് അനുരൂപ് സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ, നീന്തൽ നന്നായി അറിയാമായിരുന്നിട്ടും ഒടുവിൽ അനുരൂപ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് അധികൃതർ നടത്തിയ തിരച്ചിലിൽ 20 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പഠനത്തിൽ അതീവ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയിൽ പുതിയ ജോലി ലഭിച്ചത്. കരിയറിലെ വലിയൊരു സ്വപ്നത്തിലേക്കും പ്രതീക്ഷകളിലേക്കും നടന്നു കയറുന്നതിനിടെയാണ് ഈ ദാരുണ സംഭവം. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് അനുരൂപിന്റെ കുടുംബവുമായും യുഎസ് അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....