അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. 30 അംഗ പട്ടികയാണ് ബിസിസിഐ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ചിരിക്കുന്നത്.

നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മാൻ ഗിൽ എന്നിവർ സാധ്യതാ പട്ടികയിലില്ല. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെ വെസ്റ്റിൻഡീസിനെതിരായ പരമ്പര നടക്കാനുണ്ട്. ഇതിൽ പങ്കെടുക്കേണ്ടതിനാലാണ് ഗില്ലിനെ ഒഴിവാക്കിയത്. സൂര്യകുമാർ യാദവിനെ 2028-ലെ ഒളിമ്പിക്‌സിലേക്കോ അടുത്ത ടി20 ലോകകപ്പിലേക്കോ ഉള്ള ബിസിസിഐയുടെ പദ്ധതികളിൽ ഇനി പരിഗണിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ കാരണമെന്ന് കരുതപ്പെടുന്നു.

ഐപിഎല്ലിൽ മിന്നും ഫോം തുടർന്ന 15-കാരൻ വൈഭവ് സൂര്യവംശി 30 അംഗ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശ്രേയസ് അയ്യരും സഞ്ജു സാംസണും തിലക് വർമയും സാധ്യതാ പട്ടികയിലുണ്ട്. അതിനാൽ ഇവരിലാരെങ്കിലുമാകും ടീമിനെ നയിക്കുക.

ഏഷ്യൻ ഗെയിംസും വെസ്റ്റിൻഡീസ് പരമ്പരയും ഒന്നിച്ചുവരുന്നതിനാൽ ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ടീമുകളെ കണ്ടെത്തേണ്ടതായിവരും. സീനിയർ താരങ്ങളായ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ ഈ പട്ടികയിലുണ്ടെങ്കിലും വിദേശ പരമ്പരയിലെ മുൻഗണന അനുസരിച്ചായിരിക്കും അന്തിമ ടീമിനെ തീരുമാനിക്കുക. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവരും പട്ടികയിലുണ്ട്.

ബിസിസിഐ സമർപ്പിച്ച 30 അംഗ പട്ടിക:

യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വർമ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബധോനി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യാഷ് താക്കൂർ, വാഷിങ്ടൺ സുന്ദർ.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...