കേരള വാർത്തപ്രധാന വാർത്ത

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: സി​പി​എം പാ​ള​യം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഐ.​പി ബി​നു ഉ​ൾ​പ്പെ​ടെ 19 പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും മു​ൻ കൗ​ൺ​സി​ല​റു​മാ​യ ഐ​പി ബി​നു ഉ​ൾ​പ്പെ​ടെ 19 പേ​ർ പി​ടി​യി​ലാ​യി. കേ​സി​ൽ അ​തീ​വ നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഐ​പി ബി​നു ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ച​പ്പോ​ൾ ബാ​ക്കി 12 പേ​രു​ടെ അ​റ​സ്റ്റ് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് സ​ർ​വ്വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത് വീ​ണ്ടും ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ഇ​ഡി സം​ഘ​ത്തെ ആ​ക്ര​മി​ച്ച​വ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു​ള്ളി​ൽ ഉ​ണ്ടെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പൊ​ലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​നെ പാ​ർ​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തു. ഒ​ടു​വി​ൽ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ അ​ഞ്ചു​പേ​ർ പൊ​ലീ​സി​ന് പി​ടി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​ജി​ത്ത്, ജീ​വ​ൻ, മ​നോ​ജ്, നി​തി​ൻ​രാ​ജ്, ഷാ​ഹി​ൻ എ​ന്നി​വ​രെ​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടാ​തെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ശോ​ക​ൻ, ന​രു​വാ​മൂ​ട് സ്വ​ദേ​ശി കി​ര​ൺ എ​ന്നി​വ​രെ​യും കോ​ട്ട​യ​ത്തെ ലോ​ഡ്ജി​ൽ നി​ന്ന് അ​മ​ൽ എ​ന്ന പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രെ​ല്ലാം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​ണ്. വൈ​കീ​ട്ടോ​ടെ​യാ​ണ് മു​ഖ്യ​പ്ര​തി​യാ​യ ഐ.​പി ബി​നു സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ന് പു​റ​മേ, സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തി​നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത് നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. നി​ല​വി​ൽ മ്യൂ​സി​യം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ഈ ​കേ​സ് ഉ​ട​ൻ ത​ന്നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് (SIT) കൈ​മാ​റി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....