അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ സ്വീകരണത്തില്‍ ‘വിദ്യാജ്യോതി’ ഫോമാ സ്‌കോളര്‍ഷിപ്പ്’ അവതരിപ്പിച്ച് ‘ടീം പ്രോമീസ്’

ന്യൂയോര്‍ക്ക്: വിശ്വാസവും സത്യസന്ധതയും ഉത്തരവാദിത്തവും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ്’, തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായി അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുന്ന ‘വിദ്യാജ്യോതി’ ഫോമാ 2026-2028 സ്‌കോളര്‍ഷിപ്പിന് ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണില്‍ ആവേശോജ്വലമായ പ്രതികരണം. മെട്രോ റീജിയണിലെ വിവിധ സംഘടനാ നേതാക്കളെയും അഭ്യുദയകാംക്ഷികളെയും ചേര്‍ത്ത് നിര്‍ത്തി ഗ്ലെന്‍ ഓക്‌സിലെ സന്തൂര്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ ടീം പ്രോമീസ് പാനല്‍ അംഗങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

തദവസരത്തില്‍ ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) ‘വിദ്യാജ്യോതി’ ഫോമാ 2026-2028 സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെ സദസ് സ്വാഗതം ചെയ്തു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകുക എന്നത് ഫോമയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും ഇവിടുത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ‘വിദ്യാജ്യോതി’ എന്ന പേരില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതും സുതാര്യവുമായ ഒരു സ്‌കോളര്‍ഷിപ്പ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഫോമായുടെ സ്ഥാപക നേതാവ് കൂടിയായ മാത്യു വര്‍ഗീസ് പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ ഇതു സംബന്ധിച്ച് ഒരു സബ് കമ്മിറ്റി രൂപീകരിച്ച് നിയമാവലി തയ്യാറാക്കും.ഫോമായുടെ എക്കാലത്തെയും കരുത്തായ അംഗസംഘടനകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ക്കെല്ലാം പ്രയോജനപ്രദമാകുന്ന പ്രോജക്ടുകളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും സമഗ്രമായ പ്രകടന പത്രിക തയ്യാറാക്കുക. പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ചെയ്യാന്‍ പറ്റാത്തവ പറയില്ലെന്നും മാത്യു വര്‍ഗീസ് ഉറപ്പ് നല്‍കി. അതേസമയം, ഫോമായുടെ കഴിഞ്ഞ കാലങ്ങളിലെ കണക്കുകളുടെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയ മാത്യു വര്‍ഗീസ്, വ്യക്തമായ കണക്കുകള്‍ ഒരു ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ട രീതിയില്‍ അവതരിപ്പിച്ചില്ലെന്നും ഇത് സംബന്ധിച്ച ഒരു പ്രിന്റ് ഔട്ട് പോലും വിതരണം ചെയ്യാതെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ പാസാക്കിക്കൊണ്ട് പോകുന്ന സാഹചര്യമാണുണ്ടായിരുന്നന്നും അങ്ങനെയാവാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ആര്‍.വി.പി മാത്യു ജോഷ്വ, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ഹേമചന്ദ്രന്‍ പെരിയാല്‍, NYMA പ്രസിഡന്റ് രാജേഷ് പുഷ്പരാജന്‍, LIMA പ്രസിഡന്റ് ബിജു ചാക്കോ, കേരള സമാജം ഓഫ് യോങ്കേഴ്‌സ് പ്രസിഡന്റ് മോന്‍സി വര്‍ഗീസ്, MSNY പ്രസിഡന്റ് തോമസ് കോലാടി, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ ലാലി കളപ്പുരയ്ക്കല്‍, ഫോമാ ബൈലോ കമ്മിറ്റി വൈസ് ചെയര്‍ സജി എബ്രഹാം, മെട്രോ റീജിയന്‍ ചെയര്‍ ഫിപ്പോസ് കെ ജോസഫ്, MALI ബോര്‍ഡ് ചെയര്‍ ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ ടീം പ്രോമീസിന് ആശംസകള്‍ നേര്‍ന്നു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെയും എമ്പയര്‍ റീജിയന്റെയും നിരവധി സംഘടനാ നേതാക്കളും അംഗങ്ങളും മുല്‍കാലങ്ങളില്‍ സംഘടനകളെ നയിച്ച വ്യക്തിത്വങ്ങളും യോഗത്തില്‍ പങ്കെടുത്തു.

ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങളെപ്പറ്റി വിശദീകരിച്ചു. തങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ഭാരവാഹികള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നവര്‍ക്കും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ എത്തിച്ചേര്‍ന്നവര്‍ക്കും ടീം പ്രോമീസിന്റെ പേരില്‍ മാത്യു വര്‍ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...