കൗതുകങ്ങൾസിനിമ

58 മണിക്കൂർകൊണ്ട് 100 കോടി കളക്ഷൻ, പുതുനേട്ടം കുറിച്ച് മോഹൻലാലും ദൃശ്യം 3-യും

ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി ജീത്തു ജോസഫ്‌മോഹൻലാൽ ടീമിന്റെ ദൃശ്യം 3. റിലീസ് ചെയ്ത് 58 മണിക്കൂർകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ചരിത്രനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു.

’13 വർഷമായി ഈ യാത്ര ഞങ്ങളോടൊപ്പം നയിച്ചതിന് നന്ദി. ഈ കഥയിലുള്ള നിങ്ങളുടെ സ്‌നേഹവും പിന്തുണയും വിശ്വാസവും എല്ലാ ദിവസവും ഞങ്ങളെ വിനയാന്വിതരാക്കുന്നു.’ 100 കോടി കളക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചതിങ്ങനെ. നിരവധി പേരാണ് ചിത്രത്തിന്റെ നേട്ടത്തിൽ പ്രതികരണവുമായെത്തിയത്. മോളിവുഡിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ഒരുത്തനും ഇല്ല, മോഹൻലാലിന്റെ മലയാളം, നാലാം ക്ലാസുകാരന്റെ മൂന്നാം വരവ് തൂക്കി പറത്തി എന്നെല്ലാമാണ് വന്നിരിക്കുന്ന കമന്റുകളിൽ ചിലത്.

മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയേറ്ററുകളിലെത്തിയ ‘ദൃശ്യം 3’ കേരളത്തിൽ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

2013ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്. റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...