അമേരിക്കൻ വാർത്ത

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പി​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പി​നെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. ഇ​റാ​ൻ പൗ​ര​ൻ മു​ഹ​മ്മ​ദ് ബാ​ഖ​ർ സാ​ദ് ദാ​വൂ​ദ് അ​ൽ-​സാ​ദി (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ഇ​റാ​ൻ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് യു​എ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സാ​യു​ധ ഗ്രൂ​പ്പാ​യ ഖ​തൈ​ബ് ഹി​സ്ബു​ള്ള​യു​മാ​യും ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വാ​ങ്ക ട്രം​പി​നെ ല​ക്ഷ്യ​മി​ട്ട് ഇ​യാ​ൾ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്.

2020ൽ ​അ​മേ​രി​ക്ക ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​യ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​വാ​ങ്ക​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. സു​ലൈ​മാ​നി​യെ ത​ന്‍റെ പി​തൃ​തു​ല്യ​നാ​യി​ട്ടാ​ണ് അ​ൽ-​സാ​ദി ക​ണ്ടി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫ്ളോ​റി​ഡ​യി​ൽ ഭ​ർ​ത്താ​വ് ജാ​രെ​ഡ് കു​ഷ്‌​ന​റു​മൊ​ത്ത് താ​മ​സി​ക്കു​ന്ന ഇ​വാ​ങ്ക​യു​ടെ വ​സ​തി​യു​ടെ ബ്ലൂ​പ്രി​ന്‍റ് അ​റ​സ്റ്റി​ലാ​കു​മ്പോ​ൾ ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നു. ഫ്ളോ​റി​ഡ​യി​ലെ ഇ​വ​രു​ടെ വീ​ടി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​യാ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ക്കാ​രു​ടെ കൊ​ട്ടാ​ര​ങ്ങ​ൾ​ക്കോ ര​സ​ഹ്യ സ​ർ​വീ​സി​നോ അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി ഭീ​ഷ​ണി​യും ഇ​യാ​ൾ മു​ഴ​ക്കി​യി​രു​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...