അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

1000 വർഷം പഴക്കം, ‘പൊന്നിയൻ സെൽവനിലൂടെ’ പരിചിതം; ചോള രാജവംശ കാലത്തെ ചരിത്ര പ്രധാനമായ ചെമ്പുതകിട് ഡച്ചുകാരിൽ നിന്നും തിരികെ കിട്ടി

ഹേഗ് : നെതർലൻഡ്‌സ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോള രാജവംശ കാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ കൈമാറി. ഏറെക്കാലമായി നീണ്ട നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ചെമ്പുതകിടുകൾ നെതർലൻഡ് ഇന്ത്യക്ക് നൽകിയത്. യൂറോപ്പിൽ ‘ലൈഡൻ പ്ലേറ്റ്‌സ്’ എന്നറിയപ്പെടുന്ന ചെമ്പുതകിടുകൾ ചോള സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടവയാണ്. 2012 മുതൽ ഇവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ടായിരുന്നു.

യുഎഇ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ചയാണ് മോദി നെതർലൻഡ്‌സിലെത്തിയത്. ”ഓരോ ഇന്ത്യക്കാരനും സന്തോഷം നൽകുന്ന നിമിഷം” എന്ന കുറിപ്പോടെയാണ് ചോളകാലഘട്ടത്തിലെ ചെമ്പു തകിടിനെ പറ്റി മോദി എക്‌സിൽ കുറിച്ചത്. ചെമ്പുതകിടുകളുടെ ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

1000 വർഷം പഴക്കം, 30 കിലോ ഭാരം രാജരാജ ചോളൻ ഒന്നാമന്റെ കാലഘട്ടത്തിലെ (9851014 എഡി) ചെമ്പ് ഫലകങ്ങളാണിവ. ഏതാണ്ട് 1000 വർഷം പഴക്കമുള്ള ഈ തകിടുകൾ ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെടുന്ന തമിഴ് പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നായി ചരിത്രകാരന്മാർ കണക്കാക്കുന്നു. 21 വലിയ തകിടുകളും 3 ചെറിയ തകിടുകളുമടങ്ങിയ ചെമ്പുതകിടിന് ഏകദേശം 30 കിലോ ഭാരമാണുള്ളത്. ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ബന്ധിക്കപ്പെട്ട നിലയിലാണ് ഇവയുള്ളത്. ഇതിൽ തമിഴിലും സംസ്‌കൃതത്തിലുമുള്ള ലിഖിതങ്ങളുണ്ട്.

ചോള കാലഘട്ടത്തിലെ മതപരവും സാംസ്‌കാരികവുമായ കൈമാറ്റങ്ങളെ കുറിച്ചാണ് തകിടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കേ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള കടൽ വഴിയുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചും വിവിധ മതവിശ്വാസങ്ങൾക്കിടയിൽ നിലനിന്നിരുന്ന സഹവർത്തിത്വത്തെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങൾ ഈ ലിഖിതങ്ങളിലുണ്ട്. രാജരാജ ചോളൻ ഒന്നാമൻ വാക്കാൽ പുറപ്പെടുവിച്ച ഉത്തരുവുകൾ താളിയോലകളിൽ എഴുതിയെടുക്കപ്പെടുകയും അവ പിന്നീട് മകൻ രാജേന്ദ്ര ചോളന്റെ കാലത്ത് ചെമ്പുതകിടുകളിൽ കൊത്തിയെടുക്കുകയുമായിരുന്നു.

18ാം നൂറ്റാണ്ടിൽ നാഗപട്ടണം ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന സമയത്താണ് ഈ തകിടുകൾ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോയത്. പതിറ്റാണ്ടുകളോളം ഇവ നെതർലൻഡിലെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു. കാലക്രമേണ ചരിത്രകാരന്മാർക്കിടയിലും തമിഴ് ലിപിശാസ്ത്രജ്ഞർക്കിടയിലും ഇവ പ്രചാരം നേടി. ചോള സാമ്രാജ്യത്തെ പറ്റി പറയുന്ന തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ലൂടെ സാധാരണക്കാരും ഈ തകിടിനെ പറ്റി അറിഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...