അമേരിക്കൻ വാർത്തസിനിമ

ഫൊക്കാന സിനി ഫ്യൂഷൻ 2026 നാളെ (ഞായർ) ന്യു യോർക്ക് എൽമോണ്ടിൽ

ന്യു യോർക്ക്: ഫൊക്കാന മെട്രോ റീജിയൻ അവതരിപ്പിക്കുന്ന നടി അനു  സിത്താര ടീമിന്റെ  ‘ഫൊക്കാന  സിനി ഫ്യൂഷൻ 2026’- ഉം മാതൃദിനാഘോഷവും നാളെ (ഞായർ) ന്യു യോർക്ക് എൽമോണ്ടിൽ.

ഫൊക്കാന ഭവന  പദ്ധതിയുടെ ധനശേഖരണാർത്ഥമുള്ള സിനി ഫ്യൂഷൻ 2026 ഇതിനകം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അവതരിപ്പിക്കുകയും വലിയ ജനപ്രീതി നേടുകയും ചെയ്തു. മൂന്നു മണിക്കൂർ നീണ്ട ഷോയിൽ  നൃത്തം, ഗാനങ്ങൾ, മിമിക്രി തുടങ്ങി അത്യന്തം ഹൃദ്യമായ പരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്. ഈ മേഖലയിലെ  ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ് വേദിയിൽ.

കലാപരിപാടി ആസ്വദിക്കുന്നതിനൊപ്പം വീടില്ലാത്തവർക്ക് വീട് നൽകാനുള്ള സേവനപദ്ധതിയുടെ ഭാഗം കൂടി ആകാം. ഈ അവസരം പാഴാക്കരുതെന്ന് ഷോയുടെ സംഘാടകരിലൊരാളായ ഫൊക്കാന നേതാവ്  ലീല മാരേട്ട് അഭ്യർത്ഥിച്ചു.

എൽമോണ്ട് ഡി പോൾ മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് ഷോ  തുടങ്ങും.

ഇതുവരെ ടിക്കറ്റ് വാങ്ങിയിട്ടില്ലെങ്കിൽ, ദയവായി വേദിയിൽ ടിക്കറ്റ് വാങ്ങുക അല്ലെങ്കിൽ ഫ്ലയറിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ   ബന്ധപ്പെടുക.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...